ദ്വാദശ ഭാവങ്ങള്‍ ദേവപ്രശ്‌നത്തില്‍
ലേഖനം: 130 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 ദേവപ്രശ്‌നം എന്നത് പ്രശ്‌നചിന്തയിലെ സങ്കീര്‍ണവും സമുന്നതവുമായ ഒരു ഏടാണ്. ക്ഷേത്രവും 'ക്ഷേത്ര ചൈതന്യ രഹസ്യവും' ഭഗവാനും ഭഗവതിയും ഉപദേവന്മാരും അതിനെ ചുറ്റിപ്പറ്റിയുളള മനുഷ്യരും അടങ്ങിയ ഒരു സമ്പൂര്‍ണ വിഷയമാണ് എന്നു പറഞ്ഞാല്‍ അനുചിതമാവില്ല. ദേവാലയത്തിന്റെ കോശസ്ഥിതിയും ഉത്സവവും പുണ്യപാപാദികളും ആഭിചാരാദി ദോഷങ്ങളും മഹാബാധാദികാര്യങ്ങളും എല്ലാം ദേവപ്രശ്‌നത്തിലെ ചുഴിഞ്ഞിറങ്ങുന്ന അന്വേഷണങ്ങളും ശക്തമായ കണ്ടെത്തലുകളുമൊക്കെയാണ്. ദൈവജ്ഞന്റെ പാണ്ഡിത്യവും ലോകപരിചയവും ക്ഷേത്രകാര്യങ്ങളിലുള്ള അനുഭവസമ്പത്തും സര്‍വ്വോപരി ഈശ്വരാധീനവും മാറ്റുരയ്ക്കപ്പെടുന്ന മഹനീയ സന്ദര്‍ഭം കൂടിയാണ് ദേവപ്രശ്‌ന സന്ദര്‍ഭം. ജ്യോതിഷവിദ്യാര്‍ത്ഥികള്‍ക്ക് അതൊരു വലിയപാഠശാല തന്നെയായിരിക്കും. ദേവപ്രശ്‌നത്തില്‍ പരിഗണിക്കപ്പെടുന്ന ദ്വാദശഭാവങ്ങള്‍ -- ലഗ്‌നം മുതല്‍ പന്ത്രണ്ട് ഭാവങ്ങള്‍ -- സാമാന്യമായി എന്തൊക്കെ വിഷയങ്ങളുമായി/ വസ്തുതകളുമായി/ വ്യക്തികളുമായി ബന്ധപ്പെടുന്നുവെന്നതാണ് ഇവിടെ വിവരിക്കുന്നത്. ജ്യോതിഷവിദ്യാര്‍ത്ഥികള്‍ക്കുള്ള ചെറുകുറിപ്പായി ഇതിനെ പരിഗണിച