പോസ്റ്റുകള്‍

Navagraham എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഏഴരശനി അഥവാ ഏഴരയാണ്ട് ശനി

ഇമേജ്
ഏ ഴരശനി അഥവാ ഏഴരയാണ്ട് ശനി ഓരോ മുപ്പത് വർഷത്തിലും നമ്മുടെ ജന്മരാശിയെ സ്വാധീനിക്കുന്നു. രണ്ടര വർഷം വീതം ഓരോ രാശിയിലും സഞ്ചരിക്കുന്ന ശനി ജനിച്ച കൂറിന്റെ അഥവാ ജന്മരാശിയുടെ പന്ത്രണ്ടാം രാശിയിൽ പ്രവേശിക്കുന്നതോടു കൂടി 'ഏഴരശനി' തുടങ്ങുകയായി.. ജന്മരാശിയിൽ കടക്കുന്നത് പിന്നത്തെ രണ്ടര വർഷമാണ്. ഒടുവിലത്തെ രണ്ടരവർഷം ജന്മരാശിയുടെ രണ്ടാം രാശിയിലും സഞ്ചരിക്കുന്നു. അങ്ങനെ 12, 1, 2 എന്നീ മൂന്ന് രാശികളിലായി ശനി സഞ്ചരിക്കുന്ന തുടർച്ചയായ ഏഴരവർഷങ്ങളാണ് 'ഏഴരശനിക്കാലം' അഥവാ 'ഏഴരയാണ്ട് ശനിക്കാലം'. വ്യക്തികളുടെ അതിജീവനശക്തി അറിഞ്ഞോ അറിയാതെയോ പുറത്തെടുക്കപ്പെടുന്നത് ഏഴര ശനിയുടെ കാലത്തിലാവാം. ആരൊക്കെയാണ്‌ ഇപ്പോൾ ഏഴരശനി അനുഭവിക്കുന്ന നക്ഷത്രക്കാർ? ഏതൊക്കെയാണ്‌ ഇപ്പോൾ ഏഴരശനി അനുഭവിക്കുന്ന രാശികൾ? വിഡിയോ കാണുക...

ശനിക്ക് ഒരു രഹസ്യമുണ്ട്. എന്താണ് ശനിയുടെ മർമ്മം? ആ രഹസ്യം തുറക്കും താക്കോൽ ഇതാ ഇവിടെ

ഇമേജ്
 ഗ്രഹങ്ങളിൽ ശനിയുടേത്  ഏകാന്ത വ്യക്തിത്വമാണ്.  ഓരോ രാശിയിലും രണ്ടര വർഷം വീതം ശനി സഞ്ചരിക്കുന്നു. ഒരു ' ആഗോള ഭീകരൻ' എന്ന ഭയപ്പാടാണ് പലർക്കും, ശനിയെക്കുറിച്ചുള്ളത്. കുംഭം രാശിയിലേക്ക് ശനി സംക്രമിക്കുകയാണ്.  ഏഴര ശനിയായും കണ്ടക ശനിയായും അഷ്ടമശനിയായും ശനിപ്പേടി ഇപ്പോൾ ഉച്ചസ്ഥായിയിലാണ്. സത്യത്തിൽ ആരാണ് ശനി? എന്താണ് ശനി രഹസ്യം? ഈ വീഡിയോ സൂക്ഷ്മതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നു. വിഡിയോ കാണുക...

വരികയായി ബുധന് നീചവും മൗഢ്യവും

ഇമേജ്
കൊല്ലവര്‍ഷം 1196 മീനം 17 ന് 47 നാഴിക 39 വിനാഴികയ്ക്ക്  (31/3/2021 ന് അര്‍ദ്ധരാത്രിക്ക്) ബുധന്‍ മീനം രാശിയിലേയ്ക്ക് സംക്രമിക്കുന്നു. അതു മുതല്‍ മേടം രാശിയിലേയ്ക്ക് പകരുന്ന മേടം 3 ന് 35 നാഴിക 48 വിനാഴിക  (16/4/2021 ന് സന്ധ്യ) വരെ (ഏകദേശം 16/ 17 ദിവസങ്ങള്‍) ബുധന്‍ നീചത്തിലാകുന്നു.   ഏറെക്കുറെ ഇതിന് സമാന്തരമായി മീനം 22  (ഏപ്രില്‍ 5) മുതല്‍ മേടം 16 (ഏപ്രില്‍ 29) വരെ (ഏതാണ്ട്  24/25 ദിവസം) ബുധന്‍ മൗഢ്യത്തിലുമാണ്. (അവലംബം: മാതൃഭൂമി പഞ്ചാംഗം) ഇത് നാം ഓരോരുത്തരെയും  എങ്ങനെ ബാധിക്കും/  ഏതുവിധത്തില്‍ സ്വാധീനിക്കും എന്ന അന്വേഷണമാണിവിടെ. ബുധന് മീനം രാശി നീചസ്ഥാനമാണ്. നീചം എന്നാല്‍ ഒരു ഗ്രഹത്തിന്റെ ബലം പൂര്‍ണമായും നഷ്ടപ്പെട്ടുപോകുന്ന അവസ്ഥയെന്നര്‍ത്ഥം. വര്‍ഷത്തിലൊരിക്കല്‍ ബുധന് നീചാവസ്ഥ സംഭവിക്കുന്നു. ഈ വര്‍ഷം ബുധന് സൂര്യസാമീപ്യം മൂലം സ്വന്തംശക്തി ക്ഷയിച്ചു പോകുന്ന കാലവും കൂടിയാണിത്. അതിനെ മൗഢ്യം എന്നുപറയുന്നു. ഇങ്ങനെ ഒരേകാലയളവില്‍ രണ്ടു തരത്തിലുള്ള പതനം സംഭവിച്ചിരിക്കുകയാണ് ബുധന്. നീചത്തിലും മൗഢ്യത്തിലും നില്‍ക്കുന്ന ഗ്രഹത്തിന് ഒരു ചെറുകണത്തോളം പോലും നന്...

ശുക്രന്‍ ഉച്ചരാശിയിലേക്ക് (2021 മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 09 വരെ)

ഇമേജ്
     മീനം 2 ന് / മാര്‍ച്ച് 16 ന് , 50 നാഴിക 24 വിനാഴികയ്ക്ക് ശുക്രന്‍ കുംഭം രാശിയില്‍ നിന്നും മീനം രാശിയിലേക്ക് സംക്രമിക്കുകയാണ്. മീനം 26 / ഏപ്രില്‍ 9 വരെ , ഏതാണ്ട് ഇരുപത്തിയഞ്ച് ദിവസം ശുക്രന്‍ മീനം രാശിയില്‍ തുടരും.    മീനം ശുക്രന്റെ ഉച്ചരാശിയാണ്.  ശുക്രനുമായി ബന്ധപ്പെട്ടവര്‍ക്കെല്ലാം ഇത് ഈ വര്‍ഷത്തിലെ സുവര്‍ണ ദിനങ്ങളായിരിക്കും.  'മാനസികവും ലൗകികവുമായ ആനന്ദത്തിന്റെ ദിനങ്ങള്‍' എന്ന്  ശുക്രന്‍ ഉച്ചക്ഷേത്രത്തില്‍ തുടരുന്ന ദിവസങ്ങളെ നിര്‍വചിക്കുന്നതില്‍ തെറ്റില്ല.  അതിന്റെ വിശദാംശങ്ങള്‍ നോക്കാം.    ശുക്രന്റെ നക്ഷത്രങ്ങള്‍ ഭരണി, പൂരം, പൂരാടം എന്നിവയാണ്. ശുക്രന്റെ രാശികള്‍ ഇടവം, തുലാം എന്നിവയും. ഈ മൂന്ന് നക്ഷത്രങ്ങളില്‍ ജനിച്ചവര്‍ക്കും ഇടവം,  തുലാം എന്നീ രാശികള്‍ കൂറോ ലഗ്‌നമോ ആയിട്ടുള്ളവര്‍ക്കും മെച്ചപ്പെട്ട ദിവസങ്ങളായിരിക്കും ശുക്രന്‍ ഉച്ചത്തില്‍ നില്‍ക്കുന്ന 25 ദിവസങ്ങള്‍! അവരുടെ സാമ്പത്തിക പിരിമുറുക്കത്തിന് അയവ് വരും. അവിവാഹിതര്‍ക്ക് വിവാഹ കാര്യങ്ങളില്‍ നല്ല തീരുമാനം ഉണ്ടാകും. കര്‍മ്മരംഗം ഉണരും. കൂടാതെ ശുക്രദശ, ശുക്ര അപഹാരം, ...