ഊര്‍ദ്ധ്വമുഖാദി നക്ഷത്രങ്ങള്‍

ലേഖനം: 118

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
9846023343

നക്ഷത്രങ്ങളെ പലതായി തിരിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ വരുന്ന പ്രാധാന്യമുള്ള വിഭജനമാണ് ഊര്‍ദ്ധ്വമുഖം, അധോമുഖം, തിര്യങ്മുഖം എന്നീ പിരിവുകള്‍. ഇവ ഏതൊക്കെയാണ്, ഇവയിലെ കരണീയ കര്‍മ്മങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം...   

രോഹിണി, തിരുവാതിര, പൂയം, ഉത്രം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉത്രട്ടാതി എന്നിവ ഒന്‍പതും ഊര്‍ദ്ധ്വമുഖ നക്ഷത്രങ്ങള്‍. ഇവ പുരം, കൊട്ടാരം, വീട്, പൂന്തോട്ടം, ആന, കൊടിമരം, പ്രാകാരം, കോട്ട, മണ്ഡപം എന്നിവയുമായി ബന്ധമുള്ള കാര്യങ്ങള്‍ ചെയ്യുന്നതിന് ഉത്തമമാണ്.    

അശ്വതി, മകയിരം, പുണര്‍തം, അത്തം, ചിത്തിര, ചോതി, അനിഴം, കേട്ട, രേവതി എന്നിവ ഒന്‍പതും തിര്യങ്മുഖ നക്ഷത്രങ്ങള്‍. നിലമുഴുന്നതിനും കുതിര, ആന, ഒട്ടകം, പോത്ത്, കഴുത, കാള എന്നിവകളുടെ ക്രയവിക്രയാദികള്‍ക്കും ജലമൊഴുകുന്നതിന് യന്ത്രം നിര്‍മ്മിക്കാനും കൃഷിപ്പണിക്കുള്ള ആയുധങ്ങള്‍ ഉണ്ടാക്കുന്നതിനും തൂണുകള്‍ സ്ഥാപിക്കുന്നതിനും തിര്യങ്മുഖ നക്ഷത്രങ്ങള്‍ പ്രയോജനകരം.  

ഭരണി, കാര്‍ത്തിക, ആയില്യം, മകം, പൂരം, വിശാഖം, മൂലം, പൂരാടം, പൂരുരുട്ടാതി എന്നിവ ഒന്‍പതും അധോമുഖ നക്ഷത്രങ്ങള്‍. ഗുഹാപ്രവേശം, ഗണിതപഠനം, ഭൂതസാധനങ്ങള്‍, (മന്ത്രതന്ത്രാദി പഠനം), എഴുത്ത്, ശില്പകര്‍മ്മം, കിണര്‍ കുഴിക്കുക, സസ്യങ്ങള്‍ നടുക, ഖനനം ഇവ തിര്യങ്മുഖ നക്ഷത്രങ്ങളില്‍ ചെയ്യാം.   

അധോമുഖ നക്ഷത്രങ്ങള്‍ വിനാശത്തിനും തിര്യങ്മുഖ നക്ഷത്രങ്ങള്‍ ധനനഷ്ടത്തിനും ഊര്‍ദ്ധ്വമുഖ നക്ഷത്രങ്ങള്‍ കര്‍മ്മ ശുഭത്വത്തിനും കാരണമാകുന്നു എന്നൊരു നിരീക്ഷണവുമുണ്ട്.

ഊര്‍ദ്ധ്വമുഖ രാശികള്‍, ഊര്‍ദ്ധ്വോദയ അഥവാ ശിരോദയ രാശികള്‍, ഇപ്പോള്‍ വിവരിച്ച ഊര്‍ദ്ധ്വമുഖ നക്ഷത്രങ്ങള്‍ എന്നിവ വ്യത്യസ്തങ്ങളാണ്. സൂര്യനുമായി ബന്ധപ്പെട്ടതാണ് ഊര്‍ദ്ധ്വമുഖരാശി. തലകൊണ്ടും പൃഷ്ഠം കൊണ്ടും രാശികള്‍ ഉദിക്കുന്നു. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, കുംഭം, മിഥുനം എന്നിവ ആറും ഊര്‍ദ്ധ്വോദയ  അഥവാ ശിരോദയ രാശികള്‍. ഇവ വ്യത്യസ്ത വിഷയങ്ങളാണ്.  

ഓരോ നക്ഷത്രത്തിലും എന്തെല്ലാം കാര്യങ്ങള്‍ നിര്‍വഹിക്കാമെന്നുണ്ട്. അത് 'നക്ഷത്ര കരണീയ കര്‍മ്മങ്ങള്‍' എന്നറിയപ്പെടുന്നു...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

ഏഴരശനി അഥവാ ഏഴരയാണ്ട് ശനി