യാത്രാമുഖേ ശോഭനം
ശകുനചിന്തകള്‍ ലേഖനം: 161 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 യാത്രകള്‍ക്ക് ശകുനം നോക്കുന്നരീതി നമ്മുടെ പണ്ടത്തെ ജീവിതക്രമത്തിന്റെ ഭാഗമായിരുന്നു. അതൊരു ജീവിതസംസ്‌ക്കാരം തന്നെ ആയിരുന്നുവെന്നും പറയാം. നല്ലതുംചീത്തയും ആയ ശകുനങ്ങള്‍ യാത്രയുടെ ഭാഗധേയം നിര്‍ണയിച്ചിരുന്നു. ആ യാത്രകൊണ്ട് നേട്ടമോ കോട്ടമോ എന്ന് യാത്രാമുഖത്തില്‍ നിന്നുതന്നെ വ്യക്തമായിരുന്നുവെന്ന് ചുരുക്കം. പ്രശ്‌നചിന്തയ്ക്ക് പുറപ്പെടുന്ന ദൈവജ്ഞന്‍ കാണുന്ന ശകുനങ്ങള്‍ പ്രശ്‌നഫലത്തിലേക്ക് വെളിച്ചം വീശുന്നതായി പറയാറുണ്ട്. യാത്രപുറപ്പെടുമ്പോഴും പ്രശ്‌നസ്ഥലത്ത് ചെന്നുകയറുമ്പോഴും കാണുകയും കേള്‍ക്കുകയും ചെയ്യുന്നവ ദൈവജ്ഞന്‍ ശ്രദ്ധിച്ചിട്ട് അവയുടെ ഫലം പറയും. അവയ്ക്ക് വ്യക്തമായ പ്രമാണങ്ങളുടെ പിന്‍ബലവുമുണ്ടാവും. സൂര്യഗതിയും ശകുനം പറയാന്‍ സഹായിക്കും. ഉദയം മുതല്‍ ഉദയം വരെ സൂര്യന്‍ എട്ടുദിക്കുകളിലൂടെ സഞ്ചരിക്കുന്നതായി കരുതുന്നു. ഓരോ ദിക്കിലും മൂന്നു മണിക്കൂര്‍ (ഏഴര നാഴിക) എന്ന മട്ടിലാണ് പ്രയാണം. ഉദയവേളയില്‍ ആദ്യം കിഴക്കുദിക്കില്‍ മൂന്നുമണിക്കൂര്‍. തുടര്‍ന്ന് മൂന്നുമണിക്കൂര്‍ തെക്കുകിഴക്കേ ദിക്കില്‍. അടുത്ത മൂന്നുമണിക