ചന്ദ്രന്റെ കാരകധര്‍മ്മങ്ങള്‍

ലേഖനം: 149

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

ഗ്രഹങ്ങളുടെ കാരകധര്‍മ്മങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് ജ്യോതിഷത്തിന് ജീവിതവുമായും മനുഷ്യനുമായും പ്രപഞ്ചവുമായും ഉള്ള 'നാഭീനാള ബന്ധം'  കൂടുതല്‍ സ്പഷ്ടമാകുന്നത്. ഗ്രഹം എന്ന പ്രതിഭാസത്തിന്റെ പൂര്‍ണത അപ്പോള്‍ മാത്രമാണ് ഏറെക്കുറെ മനസ്സിലാക്കപ്പെടുന്നതും. സൂക്ഷ്മവും സ്ഥൂലവും, സ്ഥാവരവും ജംഗമവും, സചേതനവും അചേതനവും എല്ലാം ഓരോ ഗ്രഹത്തിന്റെയും കാരധര്‍മ്മങ്ങളില്‍ കടന്നുവരും...   

ചന്ദ്രന്റെ കാരക ധര്‍മ്മങ്ങള്‍ പ്രശസ്തങ്ങളായ പല പ്രമാണഗ്രന്ഥങ്ങളില്‍ വിവരിക്കുന്നുണ്ട്. അവയുടെ ഏതാണ്ട് സംക്ഷപമാണ് ഇനിപ്പറയുന്നത്.

1. അമ്മ  
2. രാജ്ഞി.   
3. മനസ്സ്  
4. ദേഹം   
5. കൃഷി.  
6. വെള്ളം   
7. ബുദ്ധി  
8. രക്തം 
9. വെള്ളി  
10. വെണ്മ  
11. വൃത്തം.  
12. ഉപ്പ്  
13. ദ്രാവകം 
14. വര്‍ഷം  
15. ഉറക്കം 
16. ഭക്ഷണം.  
17. നെല്ല്, അരി 
18. കഫം 
19. ക്ഷയം.  
20. അതിസാരം
21. ഛര്‍ദ്ദി  
22. രാത്രികാലം 
23. ശംഖ്  
24. മുത്ത്  
25. പാണ്ഡുരോഗം  
26.വിളര്‍ച്ച  
27. പട്ട് 
30. നനഞ്ഞ വസ്ത്രം 
31. വടക്ക്-പടിഞ്ഞാറ് . 
32. ദാനോപായം  
33. ഗൗരി, ദുര്‍ഗാ, ഭുവനേശ്വരി, ജലദുര്‍ഗാ, ഭദ്രകാളി 
34. ശീതം 
35. ശീഘ്രഗമനം 
36. യാത്ര 
37. പഴവര്‍ഗങ്ങള്‍ 
38. സ്ത്രീ സന്താനങ്ങള്‍ 
39. സഹോദരി, 
40. മത്സ്യം  
41. മൃദുത്വം 
42. ജീവിതത്തിന്റെ വൃദ്ധിക്ഷയത്വം ...  
43. തിങ്കളാഴ്ച 

എല്ലാക്കാര്യങ്ങളും ഇവിടെ രേഖപ്പെടുത്തിയിട്ടില്ല. സാന്ദര്‍ഭികമായി പലതും ഓരോ ഗ്രഹത്തെക്കുറിച്ചും ഉണ്ടാവും. അത് ദൈവജ്ഞന്റെ പാണ്ഡിത്യവും പ്രത്യുല്പന്നമതിത്വവും സന്ദര്‍ഭവും അനുസരിച്ച് പറയാന്‍ കഴിയും. 

ഈ മണിപ്രവാള ശ്ലോകം വിദ്യാര്‍ത്ഥികള്‍ക്ക് ഗുണപ്രദമാവും. എട്ടക്ഷരങ്ങളുള്ള അനുഷ്ടുപ് വൃത്തമാണ്. അതാണ് പിരിച്ച് കൊടുത്തിരിക്കുന്നത്.

'മനസ്സും രാജ്ഞിയും നാരി 
രക്തം സുഖവുമമ്മയും 
കൃഷിയും വെള്ളവും നെല്ലും 
കുളിയും രാത്രികാലവും  
വെഞ്ചാമരങ്ങള്‍ വെണ്‍കൊറ്റ- 
ക്കൊടയും താലവൃന്തവും  
കായും കനികളും പൂവും 
മൃദുലദ്രവ്യമൊക്കെയും 
സസ്യങ്ങളധികം മുത്തും 
ഓട്ടുപാത്രങ്ങള്‍ കീര്‍ത്തിയും 
സ്ത്രീഭോഗം വെള്ളിയും ശംഖം 
മധുരദ്രവ്യമൊക്കെയും 
ക്ഷീരവും തൈരും നെയ്യും 
ശാല്യന്നം സുഖഭോജനം 
ദേഹസൗന്ദ്യര്യം സ്ത്രീകള്‍-- 
ക്കുള്ളൊരാഭരണങ്ങളും  
കര്‍പ്പൂരം ചന്ദനം പിന്നെ 
ഗോരോചനകള്‍ കുങ്കുമം 
അഷ്ടമംഗല വസ്തുക്കള്‍ 
കസ്തൂരീ പനിനീരുകള്‍ 
വെള്ള വസ്ത്രങ്ങള്‍ കണ്ണാടി 
ശുദ്ധമദ്യങ്ങളൊക്കെയും 
സുഗന്ധമുള്ള വസ്തുക്കള്‍ 
പുഴുകെന്നിവയൊക്കെയും 
സുഗന്ധതൈലം താംബൂലം 
പാനകം പായസങ്ങളും ശൃംഗാര ഗുണമാര്‍ന്നുള്ള 
മറ്റു വസ്തുക്കളൊക്കെയും 
ദുര്‍ഗാ ഭഗവതി മായ 
കുളമന്ത്രം കുളാര്‍ണവം 
മായാവിലാസ കാര്യങ്ങള്‍ 
ഇതെല്ലാം ചന്ദ്രനൊത്തിടും'!
   

ആമ്പല്‍പ്പൂവ്, കഞ്ഞി, പൗര്‍ണമി, കറുത്തവാവ്, ഭദ്രകാളി, വൈശ്യ ജാതി, തണുത്ത ഭക്ഷണം, വാത്സല്യം, താരാട്ട് എന്നിങ്ങനെ പിന്നെയും പലതും ചൂണ്ടിക്കാട്ടാം. ഏതോ പുതിയ കാലത്തിന്റെ ഗ്രന്ഥത്തില്‍ ഐസ്‌ക്രീമും ചോക്കളേറ്റും കൂടി പറയുന്നു, ചന്ദ്രന്റെ കാരകത്വത്തില്‍. ജ്യോതിഷം കാലഹരണപ്പെടുന്നില്ല, കാലത്തിനൊപ്പമാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍