ത്രാസ്സിന്റെ മനസ്സുള്ള മനുഷ്യര്‍
തുലാക്കൂറുകാരെക്കുറിച്ച് എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 ചിത്തിരയുടെ രണ്ടാം പകുതിയും ചോതി നാലുപാദങ്ങളും വിശാഖം മുക്കാലും അടങ്ങുന്നതാണ് തുലാംരാശി അഥവാ തുലാക്കൂറ്. രാശിചക്രത്തിലെ ഏഴാം രാശിയാണ്. ഇതിനെ ഓജരാശി, ചരരാശി, പുരുഷരാശി, വിഷമരാശി തുടങ്ങിയ പലപേരുകളില്‍ അതിന്റെ പ്രകൃതം മുന്നിട്ട് വിളിക്കുന്നു. രാശിചക്രത്തിലെ എല്ലാരാശികള്‍ക്കും വ്യക്തമായ രൂപം നല്‍കപ്പെട്ടിരിക്കുന്നു. അങ്ങാടിയില്‍ ത്രാസ്സുമായിരുന്ന് വ്യാപാരത്തിലേര്‍പ്പെടുന്ന മനുഷ്യന്റെ സ്വരൂപമാണ് തുലാം രാശിക്ക്. കന്നി, മിഥുനം, തുലാം, കുംഭം, ധനു ആദ്യ പകുതി എന്നിവയ്ക്ക് മനുഷ്യ രൂപമുള്ളതിനാല്‍ 'നരരാശി' എന്നു വിളിക്കപ്പെടുന്നു.അതിനാല്‍ എത്ര ചേറ്റിക്കൊഴിച്ചാലും തുലാംരാശിയില്‍ ജനിച്ചവര്‍ക്ക് മനുഷ്യത്വം നഷ്ടപ്പെടുകയില്ല. മനുഷ്യസഹജമായ വികാരവിചാരങ്ങള്‍ അവരില്‍ സന്തുലിതമായിരിക്കുകയും ചെയ്യും. ചിലപ്പോള്‍ കോപശീലമാകുന്ന വന്യമൃഗം ഉള്ളില്‍ നിന്നും മുരളാം. ചിലപ്പോള്‍ കരച്ചില്‍ അണപൊട്ടാം. പലപ്പോഴും സന്തോഷം കൊണ്ട് മതിമറക്കാം.. അവയൊക്കെ മനുഷ്യ ജീവിതത്തിന്റെ ഭാഗം തന്നെയാണല്ലോ. എന്നാല്‍ കെട്ടഴിഞ്ഞുപോയാലും ആ വികാരങ്ങളെ