ധാതുബലമുള്ള ജീവിതം

ലേഖനം: 69 സപ്തധാതുക്കളും ഗ്രഹങ്ങളും എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 പുല്‍ക്കൊടി തൊട്ട്, എന്തിന്, പരമാണു തൊട്ട് പരബ്രഹ്മം വരെയുള്ള സകലമാനകാര്യങ്ങളും ജ്യോതിഷത്തില്‍ അടങ്ങും. പന്ത്രണ്ട് രാശികളും ഒമ്പത് ഗ്രഹങ്ങളും മാത്രമാണ് ജ്യോതിഷത്തിന്റെ ഉപകരണങ്ങള്‍. പക്ഷേ അവകൊണ്ട് ജ്യോതിഷം ജ്ഞാന ബുഭുക്ഷുക്കള്‍ക്ക് മൃഷ്ടാന്നമായ വിജ്ഞാനസദ്യതന്നെ വിളമ്പുന്നു... മനുഷ്യശരീരം നിര്‍മ്മിച്ചിരിക്കുന്നത് സപ്തധാതുക്കളെ കൊണ്ടാണെന്ന് ജ്യോതിഷം വ്യക്തമാക്കുന്നു. സാമാന്യമായിപ്പറഞ്ഞാല്‍ അസ്ഥി, രക്തം / മാംസം, മജ്ജ, ത്വക്ക്/ രസം, മേദസ്സ്, ശുക്ലം, ധമനി/പേശി എന്നിവയാണ് സപ്തധാതുക്കള്‍. ഇവയുടെ ആധിപത്യം യഥാക്രമം സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി എന്നീ സപ്തഗ്രഹങ്ങള്‍ക്കാണ്. അതിനാല്‍ ഈ ഗ്രഹങ്ങളെ ക്രമത്തില്‍ അസ്ഥികാരകന്‍, രക്ത/മാംസകാരകന്‍, മജ്ജാകാരകന്‍, ത്വക്/ രസകാരകന്‍, മേദോകാരകന്‍, ശുക്ലകാരകന്‍, സിരാകാരകന്‍ എന്നീവിധം വിശേഷിപ്പിക്കുന്നു. കാരകന്‍ എന്ന പദത്തിന് സാമാന്യമായിപ്പറഞ്ഞാല്‍ വകുപ്പ് മന്ത്രി/ വകുപ്പ് മേധാവി എന്ന അര്‍ത്ഥമാണുള്ളത്. വ്യക്തിയുടെ...