ശ്രാവണം
ലേഖനം: 170 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 കാര്‍മേഘത്തിന്റെ കാളിമയുള്ള കര്‍ക്കടകത്തിലെ കറുത്തവാവ് പടിയിറങ്ങി. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെ ആധാരമാക്കിയുള്ള ചാന്ദ്രമാസങ്ങളില്‍ ഒരുപുതുമാസം ഇന്ന് പിറന്നുകഴിഞ്ഞു. ഒരുപക്ഷേ മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട ചാന്ദ്രമാസം -- ശ്രാവണം, ആ മാസത്തിലെ ഒന്നാംദിനം ഇന്നാണ്. കറുത്തവാവിന്റെ പിറ്റേന്ന് മുതല്‍ അടുത്ത കറുത്തവാവ് വരെയാണ് ഓരോ ചാന്ദ്രമാസവും ഭവിക്കുന്നത്. മധ്യേവരുന്ന പൗര്‍ണമിയുടെ അന്നത്തെ നക്ഷത്രത്തിന്റെ പേര് ആ മാസത്തിന് നല്‍കുന്നു. ശ്രവണത്തില്‍, അതായത് തിരുവോണത്തില്‍ വെളുത്തവാവ് വരികയാല്‍ 'ശ്രാവണം' എന്നായി മാസത്തിന്റെ നാമം. ( ഈവര്‍ഷം ആഗസ്റ്റ് 21-ന് തിരുവോണം. അന്ന് സന്ധ്യയ്ക്ക് പൗര്‍ണമി തുടങ്ങുന്നു). ചൈത്രം, വൈശാഖം, ജ്യേഷ്ഠം, ആഷാഡം എന്നിവ കടന്ന് ചാന്ദ്രവര്‍ഷത്തിലെ അഞ്ചാമത്തെ മാസമായ ശ്രാവണത്തിന്റെ പുലരികള്‍ തിരുമുല്‍ക്കാഴ്ചകളുമായി ഇനി നമ്മെ എതിരേല്‍ക്കുകയാണ്. മലയാളിക്ക് വസന്തകാലവും കൂടിയാണ്, ശ്രാവണം. ഋതുക്കളില്‍ ശ്രാവണം വര്‍ഷര്‍ത്തുവില്‍ ഉള്‍പ്പെട്ടതാണെങ്കിലും, മലനാട്ടില്‍ പുഷ്പ സുരഭിലകാലമാണ് ചിങ്ങമെന്ന് മഹാകവി പി.