ലേഖനം: 166

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

നക്ഷത്രങ്ങളുടെ സ്വരൂപം / ആകൃതി തര്‍ക്കവിഷയമാണ്. പ്രമാണഗ്രന്ഥങ്ങളില്‍ വിഭിന്നപക്ഷങ്ങള്‍ കാണാം. നക്ഷത്രത്തിന്റെ ആകൃതി ആ നക്ഷത്രത്തില്‍ ജനിക്കുന്നവരുടെ പ്രകൃതത്തില്‍ പ്രതിഫലിക്കുന്നുണ്ടോ എന്നത് അതിലും വലിയ തര്‍ക്കവിഷയവുമാണ്. പൊതുവേ സാധാരണക്കാര്‍ക്ക് അത്ര പരിചയമില്ലാത്ത കാര്യമാണ്. ജന്മനക്ഷത്രത്തിന്റെ പക്ഷിവൃക്ഷമൃഗാദികള്‍ അറിയുന്നവര്‍ പോലും ജന്മനക്ഷത്രത്തിന്റെ ആകൃതി, എത്ര നക്ഷത്രത്തിന്റെ കൂട്ടമാണ് എന്നിവ ശ്രദ്ധിക്കാന്‍ താല്പര്യപ്പെടില്ലെന്ന് തോന്നുന്നു.

ചുവടെ നക്ഷത്രങ്ങളുടെ ആകൃതികുറിക്കുന്നു. ബ്രാക്കറ്റില്‍ ചേര്‍ത്തിട്ടുള്ളത് എത്ര നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് എന്നതും. അതിലും കാണാം ഭിന്നാഭിപ്രായം...

1. അശ്വതി:- അശ്വമുഖം, ആട്ടിന്റെ തല, വാള്‍ത്തല  (3).
2. ഭരണി:- അടുപ്പുകല്ലുകള്‍, യോനി (3).
3. കാര്‍ത്തിക:- കത്രിക, കോരിക, അഗ്നിജ്വാല (6)
4. രോഹിണി:- ചൂണ്ട, ശകടം (5/6).
5. മകയിരം:- മാനിന്റെ മുഖം/തല, തേങ്ങാക്കണ്ണ് (3).
6. തിരുവാതിര:- തീക്കട്ട (1).
7. പുണര്‍തം:- വീട്, തോണി, വില്ല് (5/6). 
8. പൂയം:- പശുവിന്റെ അകിട്, വാല്‍ക്കണ്ണാടി (3). 
9. ആയില്യം:- ചക്രം, അമ്മിക്കല്ല്, സര്‍പ്പഫണം (4/6). 
10. മകം:- നുകം, സിംഹാസനം, തൊട്ടില്‍ (4). 
11. പൂരം:- തൊട്ടിലിന്റെ മുന്‍കാലുകള്‍, കട്ടിലിന്റെ മുന്‍കാലുകള്‍, മഞ്ചം (2). 
12. ഉത്രം:- കട്ടിലിന്റെ പിന്‍കാലുകള്‍, തൊട്ടിലിന്റെ പിന്‍കാലുകള്‍, ജപത്തിനുള്ള മണി (2). 
13. അത്തം:- ആവനാഴി, കൈപ്പത്തി (5). 
14. ചിത്തിര:- ചിരവ, രത്‌നം (6). 
15. ചോതി:- പൊന്‍കട്ട, മുത്ത് (1). 
16. വിശാഖം:- മുറം, വട്ടക്കിണറ്, തോരണം (9). 
17. അനിഴം:- വില്ല്, ഓലക്കുട (9).  
18. കേട്ട:- കുന്തം, കുണ്ഡലം (3). 
19. മൂലം:- കാഹളം, ശംഖ്, സിംഹവാല്‍ (4). 
20. പൂരാടം:- മുറം, ആനക്കൊമ്പ്, കട്ടില്‍ക്കാല്‍ (2/4).  
21. ഉത്രാടം:- മുറം, മഞ്ചം,നാല്‍ക്കവല (4).  
22. തിരുവോണം:- മുഴക്കോല്‍, വാമനന്റെ മൂന്ന് ചവിട്ടടികള്‍ (3). 
23. അവിട്ടം:- ആട്ടിന്‍ തല, ഡമരു, കുമ്പളങ്ങ (5/6). 
24. ചതയം:- കിണര്‍, വൃത്തം, വല (6/100). 
25. പൂരൂരുട്ടാതി:- കട്ടിലിന്റെ കാല്‍, കമാനം, മഞ്ചം (2). 
26. ഉത്രട്ടാതി:- കട്ടിലിന്റെ കാല്‍, മെത്ത, ശയ്യാകൃതി, കമാനം (2). 
27. രേവതി:- മിഴാവ്, മൃദംഗം, മീന്‍ (6).

നക്ഷത്രസ്വരൂപം അതില്‍ ജനിച്ചവരുടെ ജീവിതത്തെ, സ്വഭാവത്തെ ഏതെങ്കിലും തരത്തില്‍ പ്രതിഫലിപ്പിക്കുന്നുണ്ടോ എന്നത് വലിയ അന്വേഷണമാണ്. ആ വിഷയം മറ്റൊരു സന്ദര്‍ഭത്തിലാവാം എന്നുകരുതുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

'പുഷ്ടി നല്‍കുന്ന പൂഷാവ് ....'

കരണം എന്നാല്‍