നല്ലവാക്കോതുവാന്‍
ലേഖനം: 165 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 നല്ലവാക്കും നല്ലഭാഷയും പറയുന്നയാളിന്റെ ചിത്തസംസ്‌ക്കാരത്തെ വ്യക്തമാക്കുന്നു. വെറും പഠിപ്പു മാത്രം പോര; വിജ്ഞാനത്തിനൊപ്പം വിവേകവും വേണം. അപ്പോഴാണ് കവി പ്രാര്‍ത്ഥിച്ചതുപോലെ ഒരാള്‍ക്ക്, നല്ലവാക്കോതുവാന്‍ ത്രാണിയുണ്ടാവുന്നത്. രണ്ടാമെടം കൊണ്ടാണ് വാക്കുകളെ ചിന്തിക്കുക. ഭാവകാരകന്‍ വ്യാഴവും. എന്നാല്‍ 'ജ്ഞോ വചാ:' എന്ന പ്രമാണപ്രകാരം വാക്കിന്റെ, വചനത്തിന്റെ വിഭുത്വം ബുധനുമുണ്ട്. രണ്ടാം ഭാവത്തിന്റെ ബലം, ഭാവനാഥന്റെ ബലം, എന്നിവയ്‌ക്കൊപ്പം ഗുരുബുധന്മാരുടെ ബലവും ഒരാളുടെ സംഭാഷണത്തെ, വാങ്മയത്തെ, വാഗര്‍ത്ഥവിചാരത്തെ സ്വാധീനിക്കുമെന്ന് ചുരുക്കം. രണ്ടാംഭാവത്തില്‍ സൂര്യബന്ധം വന്നാല്‍- സൂര്യരാശി, സൂര്യയോഗം, സൂര്യദൃഷ്ടി ഇത്യാദി- ആ വ്യക്തി പൗരുഷപൂര്‍ണമായ വാക്കുകള്‍ പറയും. ആജ്ഞയോലും, അവയില്‍. ചിലപ്പോള്‍ അധികാരത്തിന്റെ സ്വരവും ഉണ്ടാവുമതില്‍. നേര്‍വാക്കും നിറയും. ഉച്ചസൂര്യന്‍ സാത്വികതയുടെ മൊഴിയാവും ഉരയ്ക്കുക. രണ്ടിലേക്ക് ഇപ്പറഞ്ഞതിന്‍വണ്ണം ചന്ദ്രന്റെ നില്പ്/ നോട്ടം/ ആധിപത്യം എന്നിവ വന്നാല്‍ മാധുര്യം വചനത്തില്...