പോസ്റ്റുകള്‍

Nakshatra Books

ഏഴരശനി അഥവാ ഏഴരയാണ്ട് ശനി

ഇമേജ്
ഏ ഴരശനി അഥവാ ഏഴരയാണ്ട് ശനി ഓരോ മുപ്പത് വർഷത്തിലും നമ്മുടെ ജന്മരാശിയെ സ്വാധീനിക്കുന്നു. രണ്ടര വർഷം വീതം ഓരോ രാശിയിലും സഞ്ചരിക്കുന്ന ശനി ജനിച്ച കൂറിന്റെ അഥവാ ജന്മരാശിയുടെ പന്ത്രണ്ടാം രാശിയിൽ പ്രവേശിക്കുന്നതോടു കൂടി 'ഏഴരശനി' തുടങ്ങുകയായി.. ജന്മരാശിയിൽ കടക്കുന്നത് പിന്നത്തെ രണ്ടര വർഷമാണ്. ഒടുവിലത്തെ രണ്ടരവർഷം ജന്മരാശിയുടെ രണ്ടാം രാശിയിലും സഞ്ചരിക്കുന്നു. അങ്ങനെ 12, 1, 2 എന്നീ മൂന്ന് രാശികളിലായി ശനി സഞ്ചരിക്കുന്ന തുടർച്ചയായ ഏഴരവർഷങ്ങളാണ് 'ഏഴരശനിക്കാലം' അഥവാ 'ഏഴരയാണ്ട് ശനിക്കാലം'. വ്യക്തികളുടെ അതിജീവനശക്തി അറിഞ്ഞോ അറിയാതെയോ പുറത്തെടുക്കപ്പെടുന്നത് ഏഴര ശനിയുടെ കാലത്തിലാവാം. ആരൊക്കെയാണ്‌ ഇപ്പോൾ ഏഴരശനി അനുഭവിക്കുന്ന നക്ഷത്രക്കാർ? ഏതൊക്കെയാണ്‌ ഇപ്പോൾ ഏഴരശനി അനുഭവിക്കുന്ന രാശികൾ? വിഡിയോ കാണുക...

ശനിക്ക് ഒരു രഹസ്യമുണ്ട്. എന്താണ് ശനിയുടെ മർമ്മം? ആ രഹസ്യം തുറക്കും താക്കോൽ ഇതാ ഇവിടെ

ഇമേജ്
 ഗ്രഹങ്ങളിൽ ശനിയുടേത്  ഏകാന്ത വ്യക്തിത്വമാണ്.  ഓരോ രാശിയിലും രണ്ടര വർഷം വീതം ശനി സഞ്ചരിക്കുന്നു. ഒരു ' ആഗോള ഭീകരൻ' എന്ന ഭയപ്പാടാണ് പലർക്കും, ശനിയെക്കുറിച്ചുള്ളത്. കുംഭം രാശിയിലേക്ക് ശനി സംക്രമിക്കുകയാണ്.  ഏഴര ശനിയായും കണ്ടക ശനിയായും അഷ്ടമശനിയായും ശനിപ്പേടി ഇപ്പോൾ ഉച്ചസ്ഥായിയിലാണ്. സത്യത്തിൽ ആരാണ് ശനി? എന്താണ് ശനി രഹസ്യം? ഈ വീഡിയോ സൂക്ഷ്മതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നു. വിഡിയോ കാണുക...

ശ്രാവണം

ഇമേജ്
ലേഖനം: 170 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 കാര്‍മേഘത്തിന്റെ കാളിമയുള്ള കര്‍ക്കടകത്തിലെ കറുത്തവാവ് പടിയിറങ്ങി. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെ ആധാരമാക്കിയുള്ള ചാന്ദ്രമാസങ്ങളില്‍ ഒരുപുതുമാസം ഇന്ന് പിറന്നുകഴിഞ്ഞു. ഒരുപക്ഷേ മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട ചാന്ദ്രമാസം -- ശ്രാവണം, ആ മാസത്തിലെ ഒന്നാംദിനം ഇന്നാണ്. കറുത്തവാവിന്റെ പിറ്റേന്ന് മുതല്‍ അടുത്ത കറുത്തവാവ് വരെയാണ് ഓരോ ചാന്ദ്രമാസവും ഭവിക്കുന്നത്. മധ്യേവരുന്ന പൗര്‍ണമിയുടെ അന്നത്തെ നക്ഷത്രത്തിന്റെ പേര് ആ മാസത്തിന് നല്‍കുന്നു. ശ്രവണത്തില്‍, അതായത് തിരുവോണത്തില്‍ വെളുത്തവാവ് വരികയാല്‍ 'ശ്രാവണം' എന്നായി മാസത്തിന്റെ നാമം. ( ഈവര്‍ഷം ആഗസ്റ്റ് 21-ന് തിരുവോണം. അന്ന് സന്ധ്യയ്ക്ക് പൗര്‍ണമി തുടങ്ങുന്നു). ചൈത്രം, വൈശാഖം, ജ്യേഷ്ഠം, ആഷാഡം എന്നിവ കടന്ന് ചാന്ദ്രവര്‍ഷത്തിലെ അഞ്ചാമത്തെ മാസമായ ശ്രാവണത്തിന്റെ പുലരികള്‍ തിരുമുല്‍ക്കാഴ്ചകളുമായി ഇനി നമ്മെ എതിരേല്‍ക്കുകയാണ്. മലയാളിക്ക് വസന്തകാലവും കൂടിയാണ്, ശ്രാവണം. ഋതുക്കളില്‍ ശ്രാവണം വര്‍ഷര്‍ത്തുവില്‍ ഉള്‍പ്പെട്ടതാണെങ്കിലും, മലനാട്ടില്‍ പുഷ്പ സുരഭിലകാലമാണ് ചിങ്ങമെന്ന് മഹാകവി പി.

ശ്രാദ്ധം

ഇമേജ്
ലേഖനം: 169   എസ്. ശ്രീനിവാസ് അയ്യര്‍, അവനി പബ്ലിക്കേഷന്‍സ്. 98460 23343 ശ്രദ്ധാപൂര്‍വം നിര്‍വഹിക്കേണ്ടതെന്തോ അതാണ് ശ്രാദ്ധം എന്നാണ് സങ്കല്പം. ദൈവസമര്‍പ്പണത്തിന് തുല്യം  നിഷ്‌ക്കര്‍ഷ പുലര്‍ത്തണം ശ്രാദ്ധകാര്യങ്ങളില്‍ എന്ന് നമ്മുടെ കാരണവന്മാര്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു. അതില്‍ തെല്ലുമരുത്, അശ്രദ്ധയും അലംഭാവവും എന്നാണ് കരുതല്‍. അതാണ് 'ശ്രാദ്ധം' എന്ന വാക്കിന്റെ ഉണ്‍മ.  പരേതരോടുള്ള ജീവിച്ചിരിക്കുന്നവരുടെ നന്ദിയും കടപ്പാടും ശ്രാദ്ധാചരണത്തിന്റെ പിന്നിലുണ്ട്. മൂന്ന് കടങ്ങളാണത്രെ, മനുഷ്യന് നിര്‍ബന്ധമായും തീര്‍ക്കാനുള്ളത്! ദേവന്മാരോടും ഋഷിമാരോടും പിതൃക്കളോടും ഉള്ള ആ കടങ്ങള്‍ പുരുഷാര്‍ത്ഥത്തിലൂടെ മനുഷ്യന്‍ മടക്കുന്നു; തിരികെ നല്‍കുന്നു. യജ്ഞം ചെയ്ത് ദേവഋണവും, വേദാദ്ധ്യയനത്തിലൂടെ ഋഷിഋണവും ബലികര്‍മ്മാനുഷ്ഠാനങ്ങളിലൂടെ പിതൃഋണവും വീട്ടണം. മരിച്ചയാളിന്റെ കുടുംബക്കാര്‍ മരണം നടന്ന നക്ഷത്രം/തിഥി ഇവയെ മുന്‍നിര്‍ത്തി വര്‍ഷംതോറും സ്വഗൃഹത്തില്‍/ തീര്‍ത്ഥ- ദേവ സന്നിധികളില്‍ ബലികര്‍മ്മം അനുഷ്ഠിക്കണം. അതിനോടെപ്പം വര്‍ഷംതോറുമുള്ള ബലികര്‍മ്മങ്ങളുമുണ്ട്. തറവാട്ടിലെ പരേതരായ മുഴുവന്‍ പിതൃജനങ്ങളെയും ഉദ്ദേശ

ത്രിംശാംശകം

ഇമേജ്
ലേഖനം: 168 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 ത്രിംശാംശകം എന്നാല്‍ മുപ്പതില്‍ ഒരുഭാഗം എന്നര്‍ത്ഥം. ഒരുരാശി മുപ്പതുഭാഗകള്‍ അഥവാ മുപ്പതുഡിഗ്രികള്‍ ചേര്‍ന്നതാണ്. അതിനെ മുപ്പതായി പിരിച്ചുകാണുകയാണ് ത്രിംശാംശകത്തില്‍. രാശിയില്‍ വരുന്ന ജാതകന്റെ ലഗ്‌നവും അതിലെ മറ്റു ഗ്രഹങ്ങളും ഏതു ഭാഗയില്‍/ ഏതു ഡിഗ്രിയില്‍ എന്ന് കണ്ടെത്തുന്നു. അത് ഗ്രഹസ്ഫുടത്തിലൂടെ ദൈവജ്ഞര്‍ ഉറപ്പിക്കുന്നു. പഞ്ചതാരാഗ്രഹങ്ങള്‍ക്കാണ് ത്രിംശാംശകത്തിന്റെ ആധിപത്യം. അതുതന്നെയും ഓജരാശിയിലും യുഗ്മരാശിയിലും വ്യത്യസ്തക്രമത്തിലാണു താനും. അതോടെ ത്രിംശാംശകഫലമായി. ഷഡ്വര്‍ഗത്തിലെ (ക്ഷേത്രം, ഹോര, ദ്രേക്കാണം, നവാംശം, ദ്വാദശാംശം, ത്രിംശാംശം) ഒരു വര്‍ഗമാണിതും. സൂക്ഷ്മവും കൃത്യവുമായ ഫലചിന്തയ്ക്ക് രാശിയെ ഉദ്ഗ്രഥിച്ചും അപഗ്രഥിച്ചും ആചാര്യന്മാര്‍ പരിശോധിക്കുന്നു. ഒരു ചെറുവിത്തില്‍ നിന്നും മഹാവൃക്ഷത്തിലേക്ക് പടരാനും, മഹാസാഗരത്തില്‍ നിന്നും ഒരു കൈക്കുടന്ന വെള്ളത്തിലേക്ക് ചുരുങ്ങാനും ജ്യോതിഷത്തില്‍ ഉറച്ച വഴികളുണ്ട്. വികാസവും സങ്കോചവും നടത്തി, പലവിധം പരിശോധനകള്‍ നടത്തി, എന്തിനെക്കുറിച്ചും ശരിധാരണയിലെത്താനുള്ള ഒരു സാധ്യതയും ജ്യ

രാഹുദശയിലൂടെ

ഇമേജ്
ലേഖനം: 167 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 ഗ്രഹനിലയിലെ 'സ' എന്ന അക്ഷരം സര്‍പ്പന്‍/ സര്‍പ്പി/ സര്‍പ്പം എന്നതിന്റെ ചുരുക്കമാണ്. അതായത് രാഹുവിനെ കുറിക്കുന്ന അക്ഷരം. നവഗ്രഹങ്ങളുടെ കൂട്ടത്തിലെ ഉദ്ദാമശക്തിയാണ് രാഹു എന്ന ഗ്രഹവും. നവഗ്രഹങ്ങളുടെ ദശാകാലമായി മനുഷ്യജീവിതത്തെ നിര്‍ണയിക്കുമ്പോള്‍ (നക്ഷത്രദശാപദ്ധതി) രാഹുദശയ്ക്കും അതില്‍ സ്ഥാനം ലഭിക്കുന്നു. ചൊവ്വാദശയ്ക്കും വ്യാഴദശയ്ക്കും മധ്യേയാണ് രാഹുദശയുടെ (18 വര്‍ഷം) സ്ഥാനം നിര്‍ണയിച്ചിട്ടുള്ളത്. നിഴല്‍ഗ്രഹം, തമോഗ്രഹം, പാപഗ്രഹം എന്നിവ രാഹുവിന്റെ വിശേഷണങ്ങള്‍. രാഹുവിനെ വിധുന്തുദന്‍, സ്വര്‍ഭാനു, അഗു, അഹി, സൈംഹികേയന്‍, അസുരന്‍, വൈപ്രചിത്തി, പൈഠീനസന്‍, ഇനേന്ദുശത്രു തുടങ്ങിയ പേരുകളില്‍ ജ്യോതിഷഗ്രന്ഥങ്ങളില്‍ വിവരിച്ചുവരുന്നു. പ്രായേണ വലിയദശകളിലൊന്നാണ് രാഹുദശ. ശുക്രദശ 20 വര്‍ഷവും ശനിദശ 19 വര്‍ഷവും ആണ്. വലിപ്പത്തില്‍ തൊട്ടുപിറകെ രാഹുദശയാണ് -- 18 വര്‍ഷം. തിരുവാതിര, ചോതി, ചതയം എന്നീ മൂന്നു നക്ഷത്രക്കാരുടെ ജനനം (ജന്മദശ) രാഹുദശയിലാകുന്നു. മകയിരം, ചിത്തിര, അവിട്ടം നാളുകാര്‍ക്ക് രണ്ടാമതായും, രോഹിണി, അത്തം, തിരുവോണം നാളുകാര
ഇമേജ്
ലേഖനം: 166 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 നക്ഷത്രങ്ങളുടെ സ്വരൂപം / ആകൃതി തര്‍ക്കവിഷയമാണ്. പ്രമാണഗ്രന്ഥങ്ങളില്‍ വിഭിന്നപക്ഷങ്ങള്‍ കാണാം. നക്ഷത്രത്തിന്റെ ആകൃതി ആ നക്ഷത്രത്തില്‍ ജനിക്കുന്നവരുടെ പ്രകൃതത്തില്‍ പ്രതിഫലിക്കുന്നുണ്ടോ എന്നത് അതിലും വലിയ തര്‍ക്കവിഷയവുമാണ്. പൊതുവേ സാധാരണക്കാര്‍ക്ക് അത്ര പരിചയമില്ലാത്ത കാര്യമാണ്. ജന്മനക്ഷത്രത്തിന്റെ പക്ഷിവൃക്ഷമൃഗാദികള്‍ അറിയുന്നവര്‍ പോലും ജന്മനക്ഷത്രത്തിന്റെ ആകൃതി, എത്ര നക്ഷത്രത്തിന്റെ കൂട്ടമാണ് എന്നിവ ശ്രദ്ധിക്കാന്‍ താല്പര്യപ്പെടില്ലെന്ന് തോന്നുന്നു. ചുവടെ നക്ഷത്രങ്ങളുടെ ആകൃതികുറിക്കുന്നു. ബ്രാക്കറ്റില്‍ ചേര്‍ത്തിട്ടുള്ളത് എത്ര നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് എന്നതും. അതിലും കാണാം ഭിന്നാഭിപ്രായം... 1. അശ്വതി:- അശ്വമുഖം, ആട്ടിന്റെ തല, വാള്‍ത്തല  (3). 2. ഭരണി:- അടുപ്പുകല്ലുകള്‍, യോനി (3). 3. കാര്‍ത്തിക:- കത്രിക, കോരിക, അഗ്നിജ്വാല (6) 4. രോഹിണി:- ചൂണ്ട, ശകടം (5/6). 5. മകയിരം:- മാനിന്റെ മുഖം/തല, തേങ്ങാക്കണ്ണ് (3). 6. തിരുവാതിര:- തീക്കട്ട (1). 7. പുണര്‍തം:- വീട്, തോണി, വില്ല് (5/6).  8. പൂയം:- പശുവിന്റെ അകിട്, വാല്‍ക്കണ്ണാടി (