പോസ്റ്റുകള്‍

യാത്രാമുഖേ ശോഭനം

ഇമേജ്
ശകുനചിന്തകള്‍ ലേഖനം: 161 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 യാത്രകള്‍ക്ക് ശകുനം നോക്കുന്നരീതി നമ്മുടെ പണ്ടത്തെ ജീവിതക്രമത്തിന്റെ ഭാഗമായിരുന്നു. അതൊരു ജീവിതസംസ്‌ക്കാരം തന്നെ ആയിരുന്നുവെന്നും പറയാം. നല്ലതുംചീത്തയും ആയ ശകുനങ്ങള്‍ യാത്രയുടെ ഭാഗധേയം നിര്‍ണയിച്ചിരുന്നു. ആ യാത്രകൊണ്ട് നേട്ടമോ കോട്ടമോ എന്ന് യാത്രാമുഖത്തില്‍ നിന്നുതന്നെ വ്യക്തമായിരുന്നുവെന്ന് ചുരുക്കം.  പ്രശ്‌നചിന്തയ്ക്ക് പുറപ്പെടുന്ന ദൈവജ്ഞന്‍ കാണുന്ന ശകുനങ്ങള്‍ പ്രശ്‌നഫലത്തിലേക്ക് വെളിച്ചം വീശുന്നതായി പറയാറുണ്ട്. യാത്രപുറപ്പെടുമ്പോഴും പ്രശ്‌നസ്ഥലത്ത് ചെന്നുകയറുമ്പോഴും കാണുകയും കേള്‍ക്കുകയും ചെയ്യുന്നവ ദൈവജ്ഞന്‍ ശ്രദ്ധിച്ചിട്ട് അവയുടെ ഫലം പറയും. അവയ്ക്ക് വ്യക്തമായ പ്രമാണങ്ങളുടെ പിന്‍ബലവുമുണ്ടാവും. സൂര്യഗതിയും ശകുനം പറയാന്‍ സഹായിക്കും. ഉദയം മുതല്‍ ഉദയം വരെ സൂര്യന്‍ എട്ടുദിക്കുകളിലൂടെ സഞ്ചരിക്കുന്നതായി കരുതുന്നു. ഓരോ ദിക്കിലും മൂന്നു മണിക്കൂര്‍ (ഏഴര നാഴിക) എന്ന മട്ടിലാണ് പ്രയാണം. ഉദയവേളയില്‍ ആദ്യം കിഴക്കുദിക്കില്‍ മൂന്നുമണിക്കൂര്‍. തുടര്‍ന്ന് മൂന്നുമണിക്കൂര്‍ തെക്കുകിഴക്കേ ദിക്കില്‍. അടുത്ത മൂന്നു...

നിസര്‍ഗ ദശ

ഇമേജ്
ലേഖനം: 160 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 ജ്യോതിഷത്തില്‍ ധാരാളം ദശാസമ്പ്രദായങ്ങളുണ്ട്. അവയില്‍ 'നക്ഷത്രദശാപദ്ധതി'യാണ് കേരളീയര്‍ പിന്‍തുടരുന്നത്. കാലചക്രദശയെക്കുറിച്ചും ചിലപ്പോള്‍ പണ്ഡിതന്മാര്‍ പറഞ്ഞേക്കും. ശൂലദശ, യോഗിനിദശ, നാരായണദശ, ശ്രീദശ, അംശകദശ, അഷ്ടോത്തരിദശ എന്നിങ്ങനെ ഇരുപതിലധികം ദശകള്‍ പ്രമാണഗ്രന്ഥങ്ങളില്‍ പലയിടത്തായി ചിതറിക്കിടപ്പുണ്ട്. ഈ പംക്തിയില്‍ മുന്‍പൊരിക്കല്‍ 'അഷ്ടോത്തരിദശ'യെക്കുറിച്ച് എഴുതിയിരുന്നു. ആകെ ദശാവര്‍ഷങ്ങള്‍ കൂട്ടിയാല്‍ 108 എന്നുകിട്ടും--അതാണ് ആ പേരുണ്ടാവാന്‍ കാരണം. ഇന്ന് ലളിതമായ, എന്നാല്‍ പ്രാധാന്യമുള്ള 'നിസര്‍ഗ ദശ'യെക്കുറിച്ചാണ് ചിലതെഴുതുന്നത്... നിസര്‍ഗം എന്നാല്‍ സ്വാഭാവികം എന്നര്‍ത്ഥം. വളരെ യാഥാതഥ്യമായത് എന്ന് അതില്‍ നിന്നുമറിയാം. സത്യത്തോട്, സംഭവ്യതയോട് കൂടുതല്‍ അടുത്തത് എന്നും ഊഹിക്കാം. നിസര്‍ഗദശ അഥവാ നൈസര്‍ഗികദശയില്‍ സപ്തഗ്രഹങ്ങള്‍ക്കുമാത്രമാണ് ദശാധിപത്യം. രാഹുകേതുക്കളെ പരിഗണിക്കുന്നില്ല. ദശാക്രമം ഇങ്ങനെയാണ്: ചന്ദ്ര ദശ  1 വര്‍ഷം    കുജ ദശ  2  വര്‍ഷം  ബുധ ദശ 9 വര്‍ഷം   ശുക്ര ദശ 20 വര്‍...

പഞ്ചതാരാഗ്രഹങ്ങളും പഞ്ചമഹാപുരുഷ യോഗങ്ങളും

ഇമേജ്
ലേഖനം: 159 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 കുജന്‍ (ചൊവ്വ), ബുധന്‍, ഗുരു (വ്യാഴം), ശുക്രന്‍, മന്ദന്‍ (ശനി) എന്നീ അഞ്ചുഗ്രഹങ്ങളെ 'പഞ്ചതാരാഗ്രഹങ്ങള്‍' എന്നുപറയുന്നു. സൂര്യചന്ദ്രന്മാരെ പ്രകാശഗ്രഹങ്ങള്‍ എന്നും  രാഹുകേതുക്കളെ ഛായാഗ്രഹങ്ങള്‍ എന്നും വിശേഷിപ്പിക്കുന്നു. നവഗ്രഹങ്ങളെ മുന്‍നിര്‍ത്തിയുള്ള പ്രധാനപ്പെട്ടൊരു വിഭജനവും കൂടിയാണിത്. പഞ്ചഭൂതങ്ങളുടെ ബിംബപ്രതിബിംബങ്ങളാണ് പഞ്ചതാരാഗ്രഹങ്ങള്‍. അഗ്‌നിയുടെ, അഗ്‌നിതത്ത്വത്തിന്റെ ഗ്രഹം ചൊവ്വ. ഭൂമിയുടെ, ഭൂമിതത്ത്വത്തിന്റെ ഗ്രഹം ബുധന്‍. ജലത്തിന്റെ, ജലതത്ത്വത്തിന്റെ ഗ്രഹം ശുക്രന്‍. വായുവിന്റെ, വായുതത്ത്വത്തിന്റെ ശനി; ആകാശത്തിന്റെ, ആകാശതത്ത്വത്തിന്റെ വ്യാഴം. പഞ്ചഭൂതങ്ങള്‍ ചേര്‍ന്നതാണല്ലോ പ്രപഞ്ചം. ആ വാക്കില്‍ തന്നെ അത് വെളിപ്പെടുന്നുമുണ്ട്. അതിനാല്‍ പ്രപഞ്ചത്തിന്റെ സമഗ്രത തന്നെയാണ് പഞ്ചതാരാഗ്രഹങ്ങളുടെ അസ്തിത്വത്തിന്റെ രഹസ്യവും പരസ്യവും എല്ലാം.   ഈ ഗ്രഹങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് പ്രധാനപ്പെട്ട അഞ്ചുയോഗങ്ങളുണ്ട്. അവ 'പഞ്ചമഹാപുരുഷ യോഗങ്ങള്‍' എന്നറിയപ്പെടുന്നു. ഒരു വ്യക്തിയുടെ ജനനവേളയിലെ ഗ്രഹസ്ഥിതിയില്‍ നിന്നു...

ഋതുക്കളില്‍ ജനിക്കുമ്പോള്‍

ഇമേജ്
ലേഖനം: 158 എസ്. ശ്രീനിവാസ്, അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 പ്രഭവത്തില്‍ തുടങ്ങി ക്ഷയത്തില്‍ അവസാനിക്കുന്ന അറുപത് വര്‍ഷങ്ങള്‍, (പ്രഭവാദി ഷഷ്ടി സംവത്സരങ്ങള്‍), ഓരോ വര്‍ഷത്തിലും ഉത്തരദക്ഷിണങ്ങളായ രണ്ട് അയനങ്ങള്‍, സൂര്യന്‍ സഞ്ചരിക്കുന്ന രാശിയനുസരിച്ചുള്ള പന്ത്രണ്ട് മാസങ്ങള്‍, ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെ കേന്ദ്രീകരിച്ചുള്ള ചൈത്രാദി ഫാല്‍ഗുനി പര്യന്തങ്ങളായ മാസങ്ങള്‍, കറുത്ത- വെളുത്ത പക്ഷങ്ങള്‍, ആഴ്ചകള്‍, വാരങ്ങള്‍, നക്ഷത്രം, തിഥി, കരണം, നിത്യയോഗം, പകല്‍, രാത്രി, ലഗ്‌നം... അങ്ങനെ കാലം ഒരു മഹാനദി പോലെ പ്രവഹിക്കുകയാണ്!' 'നിത്യസ്രവന്തിയായ കാലം' എന്ന പ്രയോഗം ഓര്‍മിക്കാം. അനാദ്യന്തമായ ഈ മഹാഗതിയില്‍, കാലത്തിന്റെ ഏത് സൂക്ഷ്മബിന്ദുവില്‍ നിങ്ങള്‍ ജനിച്ചാലും ഫലമെഴുതാന്‍ പ്രമാണഗ്രന്ഥങ്ങള്‍, നിയമങ്ങള്‍ കാത്തുസൂക്ഷിച്ചു വെച്ചിട്ടുണ്ട്. അങ്ങനെ ജ്യോതിഷം മറ്റൊരു മഹാകാലമായി മാറുകയാണ്..   ഋതുക്കള്‍ ആറെണ്ണം എന്നാണ് ഭാരതീയ സങ്കല്പം. ശിശിരം, വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം എന്നിങ്ങനെ ഋതുക്കളുടെ പേരുകള്‍. ഈരണ്ടുമാസം ആണ് ഒരു ഋതുവിന്റെ ദൈര്‍ഘ്യം. ഏതൊക്കെ മാസങ്ങള്‍ ഒരു ഋതുവില്‍ വരുന്...

ജീവിതം എന്ന ത്രികോണം

ഇമേജ്
ലേഖനം: 157 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343   പന്ത്രണ്ടു രാശികളില്‍, വ്യക്തികളുടെ ജനനസമയത്തെ മുന്‍നിര്‍ത്തി 'ലഗ്‌നം' അടയാളപ്പെടുത്തപ്പെടുന്നതോടെ ദേവനെ/ദേവിയെ പ്രതിഷ്ഠിച്ച ശ്രീകോവില്‍ പോലെയാവുന്നു ഗ്രഹനില. അതിന്റെ ചൈതന്യം തന്നെ ലഗ്‌നമാണെന്നു പറയാം. ദേവീപൂജക്കായും മറ്റും വരയ്ക്കുന്ന മാന്ത്രിക/ താന്ത്രിക പത്മങ്ങളില്‍ ഒത്തമദ്ധ്യത്തില്‍ ഇടുന്ന ബിന്ദുവിന്റെ സ്ഥാനമാണ് ലഗ്‌നത്തിനുള്ളതെന്നും വിശേഷിപ്പിക്കാം. 'ബിന്ദുമണ്ഡലമദ്ധ്യസ്ഥാ' എന്ന് ലളിതാസഹസ്രനാമം ദേവിയുടെ ഇരിപ്പിനെ വര്‍ണിക്കുന്നു...    ലഗ്‌നത്തില്‍ ആരംഭിക്കുന്ന പന്ത്രണ്ടുരാശികള്‍ അഥവാ പന്ത്രണ്ടുഭാവങ്ങള്‍ ഒരു പുരുഷായുസ്സിന്റെ മഹാപത്മമാണ്! പല ത്രികോണങ്ങളിലൂടെ പുരുഷാര്‍ത്ഥ ചതുഷ്ടയം മുഴുവന്‍ അതില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയുടെ പാരസ്പര്യവും പൂര്‍ത്തീകരണവുമാണ് ജീവിതം. അവയില്‍ ഏതെങ്കിലും ഒന്ന് ദുര്‍ബലമായാല്‍ മറ്റു ത്രികോണങ്ങള്‍, ജീവിതം തന്നെയും പരിക്ഷീണിതമാവും, അസന്തുലിതമാവും. ലഗ്‌നം,5,9 എന്നീ ഭാവങ്ങള്‍ 'ധര്‍മ്മത്രികോണം', 2, 6, 10 എന്നിവ മൂന്നും ...

ഗണ്ഡാന്തം

ഇമേജ്
ലേഖനം: 156 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 രാശിചക്രത്തെ 360 ഡിഗ്രിയായി നാം സങ്കല്പിച്ചിട്ടുണ്ട്. ഓരോ ഡിഗ്രിയും 60 മിനിറ്റു വീതമെന്ന് പുനര്‍വിഭജനവുമുണ്ട്. ഓരോ രാശിയും 30 ഡിഗ്രി വീതം. (30 x 12 രാശികള്‍ = 360 ഡിഗ്രി) അവയ്ക്കുളളിലായി 27 നക്ഷത്രമണ്ഡലങ്ങളുമുണ്ട്. ഒരു നക്ഷത്രം/ നക്ഷത്രമണ്ഡലം 13 ഡിഗ്രിയും 20 മിനിറ്റും (ഒരു മിനിറ്റിന്റെ മൂന്നിലൊന്ന്) ആണെന്നും നിജപ്പെടുത്തിയിരിക്കുന്നു. (13.20 x 27 നക്ഷത്രം = 360 ഡിഗ്രി).   ഇപ്രകാരം ചിന്തിക്കുമ്പോള്‍ രാശിയും അവയ്ക്കുള്ളിലെ നക്ഷത്രമണ്ഡലവും ഒരുമിച്ച് അവസാനിക്കുന്നത് 120 ഡിഗ്രിയിലും, 240 ഡിഗ്രിയിലും, 360 ഡിഗ്രിയിലുമാണെന്ന് കാണാം. 4 രാശിയും 9 നക്ഷത്രവും ആയി രാശിചക്രം മൂന്നു ഭാഗമാക്കപ്പെടുന്നു. ഇതാണ് ഗണ്ഡാന്തം അഥവാ ഖണ്ഡത്തിന്റെ അവസാനം.   നാലാംരാശിയായ കര്‍ക്കടകം രാശി തീരുന്ന 120  ഡിഗ്രിയില്‍ ഒമ്പതാം നക്ഷത്രമായ ആയില്യവും അവസാനിക്കുന്നു. പൂര്‍വ്വരാശിയുമായി തൊടാതെ പുതിയ ആരംഭമാണ് അഞ്ചാം രാശിയായ ചിങ്ങം മുതലും പത്താം നക്ഷത്രമായ മകം മുതലും കാണുന്നത്. ആ ഗണ്ഡത്തിന്റെ / ഖണ്ഡത്തിന്റെ/ഭാഗത്തിന്റെ ഒടുക്കം വരുന...

പലവക

ഇമേജ്
ലേഖനം: 155 എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 സ്‌കൂള്‍ ക്‌ളാസ്സുകളില്‍ 'പലവക' എന്ന ഒരു നോട്ടുബുക്കുണ്ടാവും. (പഴയ തലമുറയ്ക്ക്). കണക്കും ചരിത്രവും ഊര്‍ജതന്ത്രവും ഭാഷയും വേറെവേറെ നോട്ടുപുസ്തകങ്ങളായി പകുക്കപ്പെടും. എല്ലാം കലര്‍ത്താനും ഇടയ്ക്ക് വലിച്ചു കീറി കടലാസ്സെടുക്കാനും ഒക്കെയായി ഒരു നോട്ടുപുസ്തകം ഉണ്ടായിരിക്കും- അതാണ് 'പലവക'. ഇന്നത്തെ വിഷയം അങ്ങനെ പലതും കലര്‍ന്നതാണ്. കുട്ടികൃഷ്ണമാരാരുടെ ഒരു ഗ്രന്ഥനാമവും ഓര്‍മ്മയിലുണ്ട്- 'പലരും പലതും'. അതും ഇണങ്ങും, ഇവിടെ. പ്രത്യേകിച്ചൊരു കേന്ദ്രീകൃത വിഷയമില്ലാത്ത ഏതാനും വാക്കുകള്‍ പരിചയപ്പെടുകയാണ്. ഇംഗ്ലീഷില്‍ 'miscellaneous' എന്നുപറയില്ലേ, അതുതന്നെ! ഈവിഷയങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചരട് ഇവ മുഹൂര്‍ത്തകാര്യങ്ങളെ സംബന്ധിക്കുന്നതാണ് എന്നതത്രെ!  നല്ലരാശി:- മുഹൂര്‍ത്ത കാര്യങ്ങള്‍ക്ക് ലഗ്‌നമായി രാശി തെരഞ്ഞെടുക്കുമ്പോള്‍ അതില്‍ പാപഗ്രഹങ്ങള്‍ ഉണ്ടാവരുത്. പാപഗ്രഹങ്ങള്‍ അതില്‍ നിന്നും പോയിക്കഴിഞ്ഞാലും പോരാ, ശുഭഗ്രഹങ്ങള്‍ രാശിയിലൂടെ കടന്നുപോകണം. അപ്പോള്‍ മാത്രമേ രാശി പവിത്രമാകൂ.  'പാപി പോയാല്‍ ശുഭന്...