പോസ്റ്റുകള്‍

സ്ത്രീയും പുരുഷനും

ഇമേജ്
ലേഖനം 83 രാശി, ഗ്രഹം, നക്ഷത്രം എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 രാശികളില്‍ ആറ് വീതം പുരുഷ, സ്ത്രീ രാശികള്‍. മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം ഇവയാറും പുരുഷരാശികള്‍. ഇടവം, കര്‍ക്കടകം, കന്നി, വൃശ്ചികം, മകരം, മീനം ഇവയാറും സ്ത്രീരാശികള്‍.    നവഗ്രഹങ്ങളില്‍ രവി (സൂര്യന്‍), കുജന്‍ (ചൊവ്വ), ഗുരു (വ്യാഴം) എന്നിവ മൂന്നും പുരുഷഗ്രഹങ്ങള്‍. ചന്ദ്രന്‍, ശുക്രന്‍, സര്‍പ്പന്‍ (രാഹു) ഇവ സ്ത്രീ ഗ്രഹങ്ങള്‍. ബുധനും മന്ദനും (ശനിയും), ശിഖിയും (കേതുവും) നപുംസകഗ്രഹങ്ങള്‍. അതില്‍ തന്നെ ബുധന്‍ സ്ത്രീ നപുംസകം, ശനി പുരുഷ നപുംസകം എന്നൊരു ഭേദകല്പനയും പ്രമാണ ഗ്രന്ഥങ്ങളിലുണ്ട്. നക്ഷത്രങ്ങള്‍ എല്ലാം ദക്ഷപ്രജാപതിയുടെ പെണ്‍മക്കളാണെന്ന് സങ്കല്പം. എന്നാല്‍ അവയിലുമുണ്ട് ആണ്‍ - പെണ്‍ ഭേദം. ജ്യോതിഷ വിദ്യാര്‍ത്ഥികള്‍ക്ക് ഉതകുന്ന ശ്ലോകം ഇതാ:   'ആണ്‍നാള്‍ ചോതി വിശാഖമശ്വിഭരണി   ഭാഗ്യം പുരുട്ടാതിയും   പൂയം തൊട്ടൊരു മൂന്നു കേട്ട മുതലഞ്ചന്യാഹി താരാ സ്ത്രിയ:'    (ജ്യോതിഷദീപമാല)   ശ്ലോകത്തിലെ ക്രമം പരിഗണിക്കണ്ട, പുരുഷനക്ഷത്രങ്ങള്‍ ഏതെന്...

പ്രത്യക്ഷം, പരോക്ഷം

ഇമേജ്
ലേഖനം: 82 നക്ഷത്രപാദങ്ങള്‍ എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 അശ്വതി മുതല്‍ രേവതി വരെയുള്ള ഇരുപത്തിയേഴ് നക്ഷത്രങ്ങള്‍ മേടം മുതല്‍ മീനം വരെയുള്ള പന്ത്രണ്ട് രാശികളിലടങ്ങുന്നുവെന്ന് നമുക്കറിയാം. ജന്മനക്ഷത്രം വരുന്ന രാശിയെ കൂറ്, ചന്ദ്രരാശി എന്നെല്ലാം പറയുന്നു. ഓരോ രാശിയിലും രണ്ടേകാല്‍ നക്ഷത്രങ്ങള്‍ അഥവാ ഒമ്പത് നക്ഷത്രപാദങ്ങള്‍ വരും. (ഒരു നക്ഷത്രത്തിന് നാലു പാദങ്ങള്‍. അപ്പോള്‍ 27 നക്ഷത്രങ്ങള്‍ x നാലുപാദം = 108 പാദങ്ങള്‍. അവയെ പന്ത്രണ്ട് രാശികളില്‍ ഉള്‍ക്കൊള്ളിച്ചാല്‍ ഓരോ രാശിയിലും ഒമ്പത് നക്ഷത്രപാദങ്ങള്‍. ഇത് രാശി മുതല്‍ ക്രമത്തിലും നക്ഷത്രം മുതല്‍ ക്രമത്തിലും ആയിരിക്കും)     വ്യക്തികളുടെ ഗ്രഹനില/ ഗ്രഹസ്ഥിതിക്കൊപ്പം നവാംശക ചക്രം അഥവാ അംശകസ്ഥിതി കൂടി ജാതകം തയ്യാറാക്കിയ ദൈവജ്ഞന്‍ നല്‍കിയിട്ടുണ്ടാവും. ജനനസമയത്ത് ഓരോ ഗ്രഹവും രാശിയിലെ മുപ്പത് ഡിഗ്രിയില്‍ ഏത് ഡിഗ്രിയിലാണെന്ന് കൃത്യം രേഖപ്പെടുത്തുന്നതാണ് അംശകം. ഒരു രാശി എന്നത് 30 ഡിഗ്രി അഥവാ 1800 മിനിറ്റാണ്. (ഒരു ഡിഗ്രി = 60 മിനിറ്റ്) അതിനെ 3 ഡിഗ്രി 20 മിനിറ്റ്, അല്ലെങ്കില്‍ 200 മിനിറ്റ് എന്ന രീതിയില്‍ ഒമ്പത...

വൈശാഖധര്‍മ്മം

ഇമേജ്
ലേഖനം: 81 വൈശാഖ മാസം - സവിശേഷതകള്‍ എസ്. ശ്രീനിവാസ് അയ്യര്‍,   അവനി പബ്ലിക്കേഷന്‍സ് മേടത്തിലെ കറുത്തവാവിന്റെ പിറ്റേന്നാണ്, ശുക്ലപക്ഷ പ്രതിപദത്തില്‍ / പ്രഥമയില്‍, വൈശാഖമാസം തുടങ്ങുന്നത്. അതായത് ഈ വര്‍ഷം ഇന്നാണ് (12/05/2021) വൈശാഖാരംഭം. ഇടവമാസത്തിലെ കറുത്തവാവ് (10/06/2021) വരെ വൈശാഖമാസമാണ്. വിശാഖം നക്ഷത്രത്തില്‍ പൗര്‍ണമി/ വെളുത്തവാവ് വരുന്നതിനാല്‍ ഈമാസം 'വൈശാഖം' എന്ന് വിളിക്കപ്പെടുന്നു. പുണ്യദിനങ്ങള്‍ ഘോഷയാത്രയായി വരുന്നു, വൈശാഖത്തില്‍. അതാണ് മറ്റ് ചാന്ദ്രമാസങ്ങളെ അപേക്ഷിച്ച് വൈശാഖത്തിന് മേന്മയേകുന്ന ഘടകം. ചെറുതോ വലുതോ ആകട്ടെ, നാം ചെയ്യുന്ന സല്‍പ്രവൃത്തികള്‍ ഒരിക്കലും ക്ഷയിക്കാത്ത അക്ഷയതൃതീയയും ബലരാമാവതാരവും ബദരീനാഥ് ക്ഷേത്രത്തിന്റെ നടതുറപ്പും ശ്രീശങ്കരജയന്തിയും നരസിംഹാവതാരവും ബുദ്ധപൂര്‍ണിമയും മുരുകഭക്തന്മാരുടെ വൈകാശി വിശാഖദിനത്തിലെ കാവടിവഴിപാടും ശബരിമല പ്രതിഷ്ഠാദിനവും (ഇടവമാസത്തിലെ അത്തം നാള്‍) കൊട്ടിയൂര്‍ ആരാധനയും ഗുരുവായൂരമ്പലത്തിലെ തുടര്‍ സപ്താഹങ്ങളും - ആകെക്കൂടി പുണ്യമായ കാലമാണ് പിറക്കുന്നത്.     ഭഗവല്‍ ഭജനത്തിനും ഉപാസനയ്ക്കും ദാനധര്‍മ്മാദികള്‍ക്കും അത്യ...

കടങ്കഥയായി ചില അരുതുകള്‍

ഇമേജ്
ലേഖനം: 80 രാശിവര്‍ജ്യങ്ങള്‍ എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് ആകാം എന്നും അരുത് എന്നും ഉള്ളത് ഏത് പ്രാമാണിക ശാസ്ത്രത്തിന്റെയും ചില പ്രധാന ഉള്ളടക്കമായിരിക്കും. ശിഷ്യന്റെ മുന്നില്‍ ചൂരല്‍ വടിയുയര്‍ത്തി വ്യക്തമായ വഴികള്‍ തെളിച്ചുകൊടുക്കുന്ന ആചാര്യന്റെ ചിത്രം ജ്യോതിഷ വിദ്യയിലുണ്ട്. ആ ആചാര്യവര്യന്മാര്‍ക്ക് അതിന് മിക്കപ്പോഴും വ്യക്തമായ നിയമങ്ങളുടെ പിന്‍ബലവും  ഉണ്ടായിരിക്കും. അല്ലാതെ അവര്‍ ആകാം/ അരുത് ശാസനകള്‍ക്ക് മുതിരില്ല. മേഷാദി മീന പര്യന്തമുളള പന്ത്രണ്ട് രാശികള്‍ എന്തൊക്കെ കാര്യത്തിനായുളള മുഹൂര്‍ത്തത്തിന് സ്വീകരിക്കാം എന്നതിന് കൃത്യമായ ഉത്തരമുണ്ട്. അവയിലോരോ രാശിയിലും എന്തൊക്കെ കര്‍മ്മങ്ങള്‍ ചെയ്യാം എന്ന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്, പണ്ടേക്കുപണ്ടേ.  ഇത് 'കരണീയകര്‍മ്മങ്ങള്‍' എന്ന് വിളിക്കപ്പെടുന്നു.  എന്നാല്‍ ഓരോ രാശിയിലും മുഖ്യമായി എന്ത് അരുത് എന്ന് സംക്ഷേപിച്ച് പറയുന്ന ഒരു പഴയ ശ്ലോകമുണ്ട്. കുഞ്ഞുണ്ണി മാഷിന്റെ കവിതയുടെ ലാളിത്യം അതില്‍ നിറയുന്നു. പഴയകാല ആചാര്യന്മാരുടെ വാമൊഴി വഴക്കത്തിലൂടെ വന്ന് ഗ്രന്ഥത്തില്‍ ഇടം പിടിച്ച സരളമായ അനുഷ്ടുപ്പ് ശ്ലോകമാണിത്....

ഗ്രഹാവസ്ഥകള്‍ വീണ്ടും

ഇമേജ്
ലേഖനം: 79 പത്ത് അവസ്ഥകള്‍ എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 ബാല്യം, കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം, മരണം തുടങ്ങിയ ഗ്രഹാവസ്ഥകളെ മുന്‍പ് നാം പരിചയപ്പെട്ടിട്ടുണ്ട്. ഇവിടെ പത്ത് ഗ്രഹാവസ്ഥകളെ വിവരിക്കുന്നു. ഗ്രഹം ഏത് രാശിയില്‍ നില്‍ക്കുന്നുവെന്നതാണ് ഈ തരംതിരിവിന് ആസ്പദം.  'ജാതക പാരിജാതം' ജ്യോതിഷ വിദ്യാര്‍ത്ഥികള്‍ക്ക് സുപരിചിതമായ പ്രമാണഗ്രന്ഥമാണ്. ഏത് രാശിയില്‍ ഗ്രഹം നില്‍ക്കുന്നു, ആ രാശിയുമായി പ്രസ്തുത ഗ്രഹത്തിന് എന്താണ് ബന്ധം എന്നതിനെ അവലംബമാക്കി പത്തുതരം ഗ്രഹാവസ്ഥകള്‍ ജാതക പാരിജാതത്തില്‍ വിവരിക്കപ്പെടുന്നുണ്ട്. അവയുടെ സവിശേഷതകള്‍ നോക്കാം.    'ദീപ്തസ്സ്വസ്ഥ സമുദിത ശ്ശാന്തശ്ശക്ത പ്രപീഡിത ദീന: ഖലസ്തു വികലോ ഭീതോവസ്ഥാ ദശക്രമാല്‍ ' ഇതാണ്  ജാതകപാരിജാത ശ്ലോകം. ആ പത്ത് അവസ്ഥകള്‍ ഇവയാണ് . 1. ദീപ്തന്‍ 2. സ്വസ്ഥന്‍. 3. മുദിതന്‍ 4. ശാന്തന്‍ 5. ശക്തന്‍ 6. പീഡിതന്‍  7. ദീനന്‍ 8. ഖലന്‍ 9. വികലന്‍ 10. ഭീതന്‍    എന്തുകൊണ്ട് ഗ്രഹങ്ങള്‍ ഇപ്രകാരം വിളിക്കപ്പെടുന്നു, ആ പേരിലെ പൊരുളെന്താണ്, എന്താണ് ഫലം എന്നിവ പരിശോധിക്കാം.    ദീപ്തന്‍: ഉച...

മാതൃദേവോ ഭവ

ഇമേജ്
ലേഖനം: 78 ഗ്രഹങ്ങളുടെ അമ്മമാര്‍ എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് കശ്യപപ്രജാപതി - അദിതി ദമ്പതികളുടെ പുത്രനായിരുന്നു ആദിത്യന്‍ അഥവാ സൂര്യന്‍. അദിതിയുടെ മകന്‍ എന്നാണ് ആദിത്യന്‍ എന്ന വാക്കിന്റെ അര്‍ത്ഥം. ഇന്ദ്രാദികളായ ദേവന്മാരെല്ലാം തന്നെ അദിതിയുടെ മക്കളായിരുന്നു. അതിനുമപ്പുറം ഹിരണ്യനെ വധിക്കാന്‍ മഹാവിഷ്ണു വാമനാവതാരം കൈക്കൊണ്ടത് അദിതിയുടെ പുത്രനായി ജനിച്ചുകൊണ്ടാണ്. ശ്രീരാമാവതാരത്തിലെ അമ്മയും (കൗസല്യ), ശ്രീകൃഷ്ണാവതാരത്തിലെ അമ്മയും (ദേവകി) അദിതിയുടെ അവതാരങ്ങളായിരുന്നുവെന്ന് രാമായണ- ഭാഗവതാദികളില്‍ നിന്നറിയാം.     നക്ഷത്രങ്ങള്‍ക്ക്  ദേവതകളുണ്ട്. അതില്‍ അദിതിയ്ക്കും ഇടം നല്‍കിയിരിക്കുന്നു. പുണര്‍തം നക്ഷത്രത്തിന്റെ ദേവതയാണ് അദിതി. ഇരുപത്തിയേഴ് നക്ഷത്രങ്ങളില്‍ പുണര്‍തത്തിന് മാത്രമാണ് സ്ത്രീദേവതയെ കല്പിച്ചിട്ടുള്ളതും. അതും സ്മരണീയമാണ്.    ചന്ദ്രോല്പത്തി പലകഥകളായിട്ടാണ്. ചന്ദ്രന്‍ പാലാഴികടഞ്ഞപ്പോള്‍ പുറത്ത് വന്നുവെന്നുള്ള കഥയ്ക്ക് പ്രചാരമേറും. ത്രിമൂര്‍ത്തികളുടെ അംശങ്ങള്‍ അത്രിമഹര്‍ഷിയുടെയും പത്‌നിയായ അനസൂയയുടെയും മക്കളായി ജനിച്ചുവെന്ന കഥയും ഓര്‍മ്മിക...

ശനി: മിഥ്യയും സത്യവും?

ഇമേജ്
ലേഖനം: 77 എല്ലാ നാളുകാര്‍ക്കും എസ്. ശ്രീനിവാസ് അയ്യര്‍ അവനി പബ്ലിക്കേഷന്‍സ് 98460 23343 മനുഷ്യര്‍ക്ക് ഇഹലോകത്തില്‍ ഒരു വൈതരണി ഉണ്ടെങ്കില്‍ അത് ശനിദശയാണെന്ന് വിശ്വസിക്കുന്നവരുണ്ട്. കരിമലകയറ്റം പോലെ കഠിനമായ ഒരു ജീവിതസന്ധി എന്ന മട്ടിലുള്ള ഭാഷ്യവും കണ്ടിട്ടുണ്ട്. അതിനാല്‍ തന്നെ ശനിദശ എന്നത് സാധാരണക്കാരായ ജ്യോതിഷ വിശ്വാസികളുടെ ഒരു പേടിസ്വപ്നമാണ്? എന്താണ് സത്യം?     ജ്യോതിഷത്തിലെ ശുഭഗ്രഹം, പാപഗ്രഹം എന്ന സങ്കല്പം തന്നെ ആപേക്ഷികമാണ്. ശനിയെ പാപഗ്രഹങ്ങളുടെ കരിമ്പട്ടികയിലാണ് ചേര്‍ത്തിരിക്കുന്നത്. പക്ഷേ അത് ചില രാശിക്കാര്‍ക്ക് മാത്രമാണ്, എല്ലാവര്‍ക്കുമല്ല. മേടം, കര്‍ക്കിടകം, ചിങ്ങം, വൃശ്ചികം, ധനു, മീനം എന്നിവ ലഗ്‌നമോ കൂറോ ആയിട്ടുള്ളവര്‍ക്ക് ശനി പൊതുവേ കൊടുങ്കാറ്റ് വിതയ്ക്കുന്നവനാണ് എന്നാണ് നിയമം.   അങ്ങനെ  പറയുമ്പോഴും മറ്റുചില സത്യങ്ങളുണ്ട്, പരിഗണനാര്‍ഹങ്ങളായി. ശനി ഗ്രഹനിലയില്‍ ബലവാനെങ്കില്‍ - സദ്ഭാവം, സ്വക്ഷേത്രാദിരാശി സ്ഥിതി എന്നിവയുണ്ടെങ്കില്‍- ഗുണം ചെയ്യുന്ന ഗ്രഹമായി മാറും. നീചം, മൗഢ്യം, ശത്രുക്ഷേത്രസ്ഥിതി മുതലായവ വന്നാല്‍ ശനി ഏറെ ദുര്‍ബലനാവും. അങ്ങനെയുള്ള ...