ചില നക്ഷത്ര,വാര, തിഥി യോഗങ്ങള്‍
ലേഖനം: 132
അവനി പബ്ലിക്കേഷന്‍സ്
98460 23343
നക്ഷത്രം, ആഴ്ച, തിഥി എന്നിവ മൂന്നുമോ ഇവയില്‍ രണ്ടു കാര്യങ്ങളോ പരിഗണിച്ചു കൊണ്ടുള്ള ചില യോഗങ്ങളുണ്ട്. അവയില്‍ ശുഭവും അശുഭവും ആയ യോഗങ്ങള്‍ ഉണ്ട്. അക്കൂട്ടത്തില്‍ ചിലത് നോക്കാം.
1. ദഗ്ദ്ധയോഗം:- വാരവും തിഥിയും പരിഗണിക്കുന്നു. ഇത് അശുഭമാണ്. അതായത് മുഹൂര്‍ത്താദികള്‍ക്ക് ദഗ്ദ്ധയോഗം വര്‍ജിക്കണം. ഞായറാഴ്ചയും ദ്വാദശിയും, തിങ്കളാഴ്ചയും ഏകാദശിയും, ചൊവ്വാഴ്ചയും പഞ്ചമിയും, ബുധനാഴ്ചയും ദ്വിതീയയും, വ്യാഴാഴ്ചയും ഷഷ്ഠിയും, വെള്ളിയാഴ്ചയും അഷ്ടമിയും, ശനിയാഴ്ചയും നവമിയും ചേര്‍ന്നുവന്നാല്‍ ദഗ്ദ്ധയോഗമായി. ഒരു ശുഭ കാര്യങ്ങള്‍ക്കും ഇത് സ്വീകാര്യമല്ല. അന്നത്തെ ദിവസം മുഴുവന്‍ വര്‍ജിക്കണോ പ്രഭാത കാലത്തു മാത്രം മതിയോ എന്നൊക്കെ തര്‍ക്കമുണ്ട്. വെള്ളിയാഴ്ചയും അഷ്ടമിയും ചേര്‍ന്നു വരുന്നതിനാല്‍ ഇന്നും (ജൂലൈ രണ്ടിനും), ശനിയാഴ്ചയും നവമിയും ചേര്‍ന്നുവരുന്ന നാളെയും (ജൂലൈമൂന്നിനും), ദഗ്ദ്ധയോഗമുണ്ട്. കുറഞ്ഞപക്ഷം പ്രഭാതത്തിലെ ഒന്നരമണിക്കൂര്‍ (മൂന്നേമുക്കാല്‍ നാഴിക) നേരമെങ്കിലും ശുഭകാര്യങ്ങള്‍ക്ക് ഒഴിവാക്കണം.
2. മൃത്യുയോഗം:- ആഴ്ചയും നക്ഷത്രവും ആണ് ഇതിലെ ഘടകങ്ങള്‍. 'വാരതാരയോഗം' എന്ന് സാങ്കേതിക സംജ്ഞ. ഞായറാഴ്ചയും മകവും (ഭരണിയും), തിങ്കളാഴ്ചയും വിശാഖവും (ചിത്തിരയും), ചൊവ്വാഴ്ചയും തിരുവാതിരയും (ഉത്രാടവും), ബുധനാഴ്ചയും മൂലവും (അവിട്ടവും), വ്യാഴാഴ്ചയും ചതയവും (തൃക്കേട്ടയും), വെള്ളിയാഴ്ച്ചയും രോഹിണിയും ( പൂരാടവും), ശനിയാഴ്ചയും ഉത്രാടവും ( രേവതിയും) ചേര്‍ന്നു വരുന്നത് മൃത്യുയോഗമാണ്. ബ്രാക്കറ്റില്‍ കൊടുത്തിട്ടുളള നക്ഷത്രങ്ങള്‍ വാരങ്ങള്‍ക്കൊപ്പം ചേരുമ്പോഴും മൃത്യുയോഗം ഉണ്ടെന്ന് പക്ഷമുണ്ട്. ശുഭമുഹൂര്‍ത്തവര്‍ജ്യമാണ് ഇതും. മിഥുനം 12 ന് മൃത്യുയോഗമെന്ന് പഞ്ചാംഗത്തില്‍ നിന്നറിയാം. അടുത്തത് കര്‍ക്കടകം 3 ന് (ജൂലൈ 19 ന്) എന്ന് കാണാം. തിങ്കളാഴ്ചയും വിശാഖവും ചേരുകയാണന്ന്.
രണ്ട് അശുഭ യോഗങ്ങളെക്കുറിച്ചു പറഞ്ഞു. ഇനി ഒരു ശുഭയോഗമാവട്ടെ.
3.അമൃതയോഗം:- ഞായറാഴ്ചയും പൂയം, മൂലം, അത്തം നാളും ചേരുന്നത്. തിങ്കളാഴ്ചയും ചിത്തിര ആദ്യ പകുതിയും തിരുവോണവും മകയിരവും ചേരുന്നത്. ചൊവ്വാഴ്ചയും ഉത്രട്ടാതി, അശ്വതി, ഉത്രാടം, ഉത്രം, രോഹിണി എന്നിവയും യോജിക്കുന്നത്. ബുധനാഴ്ചക്കൊപ്പം ഉത്രാടം, കാര്‍ത്തിക, അനിഴം എന്നീ നാളുകളും പഞ്ചമി, സപ്തമി എന്നീ തിഥികളും ചേര്‍ന്നുവരുന്നതും അമൃതയോഗമാണ്.
വ്യാഴാഴ്ച ദിവസത്തോടൊപ്പം പുണര്‍തം, പൂരാടം, രേവതി എന്നിവയും ത്രയോദശിയും ഒത്തുവരുന്നതും അമൃതയോഗമാണ്. വെള്ളിയാഴ്ചക്കൊപ്പം ഉത്രം, ചതയം, ചോതി എന്നിവയും പ്രഥമ, ഷഷ്ഠി, ഏകാദശി എന്നീ നന്ദാതിഥികളും ഇണങ്ങുന്നതും അമൃതയോഗം തന്നെ. ശനിയാഴ്ച ദിവസത്തിനൊപ്പം അവിട്ടം, ചതയം, രോഹിണി ഇത്യാദി നക്ഷത്രങ്ങളും ഭദ്രാതിഥികളായ ദ്വിതീയ, സപ്തമി, ദ്വാദശി എന്നിവയും ചേരുമ്പോള്‍ അമൃതയോഗമായി. സകല ശുഭകാര്യങ്ങള്‍ക്കും ഉത്തമമാണ്. ഈ നേരത്ത് പ്രശ്‌നം നോക്കിയാല്‍ കാര്യസിദ്ധിയുണ്ടാകുന്നും പറയപ്പെടുന്നു. ഇതിനും മൂന്നേമുക്കാല്‍ നാഴിക മാത്രമാണ് ഫലസിദ്ധി സമയം എന്നുമുണ്ട്....

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ