മഹിതഭാവങ്ങളുടെ മകം


മകം നാളുകാരെക്കുറിച്ച്

എസ്. ശ്രീനിവാസ് അയ്യര്‍,
അവനി പബ്ലിക്കേഷന്‍സ്
98460 23343

നക്ഷത്രങ്ങളെ പല പല കള്ളറകളിലാക്കി തിരിച്ചിട്ടുണ്ട്, ദൈവജ്ഞമാര്‍. അവയില്‍ സുപ്രധാനമായ ഒന്നാണ് കുലം, അകുലം, കുലാകുലം എന്നീ  വിഭജനങ്ങള്‍.   ഇവ മൂന്നിലും വെച്ച് ഏറ്റവും മുഖ്യം   'കുലം' എന്ന നക്ഷത്ര വിഭാഗമാണ്.  പന്ത്രണ്ട് നക്ഷത്രങ്ങളാണ് അതില്‍ വരുന്നത്. അശ്വതി, കാര്‍ത്തിക, ചിത്തിര, ഉത്രം,  മകം, പൂയം  തുടങ്ങിയവ  അവയില്‍ ചിലതുമാത്രം. 

കുല നക്ഷത്രങ്ങളില്‍ ജനിക്കുന്നവര്‍ ജീവിതവിജയം നേടുന്നു, സ്വാഭാവികമായിത്തന്നെ.  പാരമ്പര്യ മഹിമയാണ് അവരുടെ ഏറ്റവും  പ്രധാന സവിശേഷത. സ്വന്തം തറവാടിത്തം   കൊണ്ടാടാനും  കൊട്ടിഘോഷിക്കാനും ഏറെ ഇഷ്ടമുണ്ടാവും.  തന്റെ പൂര്‍വ പിതാക്കളെയോര്‍ത്ത് അഭിമാനിക്കും. പിതൃപൈതാമഹസമ്പ്രാപ്തമായ ഐശ്വര്യത്തെയോര്‍ത്ത് വിനമ്രരാകും. അതേസമയം ആലസ്യത്തിന്റെ പള്ളി മെത്തയില്‍ ചുരുണ്ടുറങ്ങാതെ സ്വയം വിയര്‍പ്പൊഴുക്കി നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. പിന്നാലെ കടന്നുവരുന്ന  തലമുറകള്‍ അവരെ അഭിമാന പുരസ്സരം ഓര്‍മ്മിക്കും. സ്വന്തം കുലത്തിന്റെ, സംഘടനയുടെ, സമാജത്തിന്റെ ഒക്കെ അമരത്ത് കുലം നക്ഷത്രക്കാര്‍ വളരെ എളുപ്പം  എത്തിച്ചേരുന്നു. ഭൗതികമായ സമൃദ്ധിയും പ്രതീക്ഷിക്കാം.

കുലം നക്ഷത്രക്കാര്‍ സ്വാര്‍ത്ഥമതികളാണെന്ന് മറ്റുള്ളവര്‍ പറഞ്ഞേക്കും. അത് പൂര്‍ണമായും ശരിയാവണമെന്നില്ല. കൂടെയുള്ളവരെ സര്‍വ്വാത്മനാ  കൈപിടിച്ചുയര്‍ത്താന്‍ അവര്‍ക്ക് മടിയേതുമില്ല. മറ്റു നക്ഷത്രങ്ങളില്‍ ജനിച്ചവരെക്കാള്‍ ജീവിത വിജയം കരസ്ഥമാക്കുന്നത് കുലം നാളുകാരായിരിക്കും എന്നതും  അനുഭവം കൊണ്ടറിയാവുന്നതാണ്.

മകം നാളുകാരുടെ നക്ഷത്ര ദേവത പിതൃക്കളത്രെ! എപ്പോഴൊക്കെ പിതൃസ്മരണയില്‍ നിന്നും പിന്നോട്ടു പോകുന്നുവോ അപ്പോഴൊക്കെ തിരിച്ചടികളും കാര്യവിഘ്‌നങ്ങളും  ഇവര്‍ക്ക് അഭിമുഖീകരിക്കണ്ടേതായി വരും. നാം എത്ര വലിയ  പ്രതാപശാലികളാണെങ്കിലും ചെറുതോ വലുതോ ആയ ഒരു പാരമ്പര്യത്തിന്റെ  തുടര്‍ച്ചയാണ്. ആ ജീവല്‍ സത്യം ആരും മറക്കരുത്, പ്രത്യേകിച്ചും മകം നക്ഷത്രക്കാര്‍.

'മകം: എന്ന പുസ്തകത്തില്‍' കൂടുതല്‍ വിശകലനങ്ങള്‍ വായിക്കാം.

പുസ്തകം വാങ്ങാനായി വിളിക്കുകയോ വാട്ട്‌സാപ്പ് അയക്കുകയോ ചെയ്യുക...

ഫോണ്‍:98460 23343

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

ശനിക്ക് ഒരു രഹസ്യമുണ്ട്. എന്താണ് ശനിയുടെ മർമ്മം? ആ രഹസ്യം തുറക്കും താക്കോൽ ഇതാ ഇവിടെ

ഒരു നക്ഷത്രം, പല അനുഭവം