തസ്‌മൈ ശ്രീ ഗുരവേ നമഃ

 

പൂയം നാളിനെക്കുറിച്ച്

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ലിക്കേഷന്‍സ്
98460 23343

ഗ്രഹനിലയിലെ പന്ത്രണ്ട് കളങ്ങളിലായി ജീവിതത്തിന്റെ അണിമയും ഗരിമയും ഒരു ചിമിഴില്‍ എന്നോണം സംഗ്രഹിക്കപ്പെടുന്നു. വരും വരായ്കകളുടെ, ഇഹപരങ്ങളുടെ നേര്‍ചിത്രമാണത്.  ഒരു ദൈവസാക്ഷ്യമെന്നും പറയാം.  ഒറ്റ വിളക്കുകള്‍പോലെ ചിതറിയും ചില രാശികളില്‍ ഒരുമിച്ചും  കിടക്കുകയാണ് അക്ഷരങ്ങളങ്ങനെ. ദൈവജ്ഞന്റെ കണ്ണുകള്‍ ആദ്യം തിരയുന്നത്  'ഗു ' എന്ന ഉണ്മയിലേക്ക്. അതിനു ദീപ്തിയുണ്ടെങ്കില്‍ , നിറചൈതന്യമുണ്ടെങ്കില്‍ അയാള്‍ വിധിക്കുകയായി 'ഗുരുകടാക്ഷം പരിപൂര്‍ണം ' എന്ന്.  

ദേവഗുരുവായ വ്യാഴത്തിന്റെ അധിദേവതാത്വം കൊണ്ട് ധന്യമായ നക്ഷത്രമാണ് പൂയം. സുകൃത ദുഷ്‌കൃതങ്ങളുടെ ചൂതാട്ടമായ  ജീവിതത്തിന്റെ കര്‍മസ്ഥലികളിലേക്ക്  ഗുരുവിന്റെ വിലമതിക്കാനാവാത്ത പിന്തുണ ഉറപ്പിച്ചുകൊണ്ടാണ് പൂയം നാളുകാരുടെ  ജനനം തന്നെ. കര്‍ക്കിടകം രാശിയില്‍, പൂയം നക്ഷത്രം ഒന്നാം പാദത്തിലാണ് വ്യാഴം ഉച്ചത്തിലേക്കെത്തുന്നത് എന്നകാര്യം ശക്തമായ ദൈവികസൂചനയാണ്. അതൊരു ചെറിയ കാര്യമല്ല. ഇരുള്‍ മൂടിയ വഴിത്താരകളില്‍ കലിയുടെ, കന്മഷങ്ങളുടെ മൂര്‍ഖത്വം കൊത്തി വലിക്കാതെ മുന്നോട്ട് നീങ്ങുവാന്‍  കിട്ടാവുന്നതിലേക്കും തികവുറ്റ ജ്ഞാനപ്രകാശം  തന്നെയാണ് ഗുരു..

പൂയം നാളുകാരുടെ ജനനം ശനിദശയിലാണ്  എന്നതിന്റെ പൊരുള്‍ ഈടിരിപ്പു കൊണ്ടു മാത്രം കാര്യമില്ലെന്നതത്രെ.നന്മയുടെ ഓരം ചാരി  തിന്മയുമുണ്ട് എന്നത് മറന്നുപോകരുത്.'താന്‍ പാതി ദൈവം പാതി'എന്ന ചേല്‍ചൊല്ലിന്റെ പ്രസക്തി അങ്ങനെ വേണം പൂയം നക്ഷത്രക്കാര്‍ ഉള്‍ക്കൊള്ളാന്‍. കരുതല്‍ കൈവിടരുത്. മനസ്സുറപ്പ് ഉണ്ടാകുമ്പോള്‍ ഗുരുത്വം താനേ പ്രവര്‍ത്തിക്കുകയായി. ദശകളുടെ കുടുക്കുകളില്‍ നിന്നും പ്രലോഭനം  വന്നെത്തി മാടിവിളിക്കുമ്പോള്‍ അടിപതറുവാനുള്ള സാധ്യത ഏറെ യാണ് .അങ്ങനെ വരാതിരിക്കാന്‍  വേണ്ടി ഈശ്വരന്മാര്‍ കാട്ടിത്തന്ന വഴിയും വിളക്കുമാണ് സാക്ഷാല്‍ ദേവഗുരു. അപ്രകാരമൊക്കെ സങ്കല്പിച്ചതിന്റെ സാരം, കാണാനും അറിയാനും കഴിയുന്ന സ്വന്തം ഗുരുജനങ്ങളെ വണങ്ങുക  എന്നതു തന്നെയാണ്...

പൂജ്യപൂജയില്‍ നിന്നുമുളള വ്യതിചലനത്തിലും കവിഞ്ഞ പാപം മറ്റെന്തുള്ളു ?...  

'ഗുരുനാഥന്‍ തുണചെയ്ക സന്തതം ' എന്ന പൂന്തേന്‍ നുകരാനും ഉജ്ജീവനം കൈവരിക്കാനും കഴിയണം.... പൂയം നക്ഷത്രത്തെക്കുറിച്ചുള്ള എന്റെ പുസ്തകത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വായിക്കാം...

ഗുരുകൃപയുണ്ടാവട്ടെ  എന്ന് പ്രാര്‍ത്ഥിക്കുന്നു....

പുസ്തകം വാങ്ങാനായി വിളിക്കുകയോ വാട്ട്‌സാപ്പ് അയക്കുകയോ ചെയ്യുക...
ഫോണ്‍:98460 23343

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

ശനിക്ക് ഒരു രഹസ്യമുണ്ട്. എന്താണ് ശനിയുടെ മർമ്മം? ആ രഹസ്യം തുറക്കും താക്കോൽ ഇതാ ഇവിടെ

ഒരു നക്ഷത്രം, പല അനുഭവം