കൗസല്യാ സുപ്രജാ രാമാ....

പുണര്‍തത്തെക്കുറിച്ച്

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ളിക്കേഷന്‍സ്.
98460 23343

ഇരുപത്തിയേഴുനാളുകളില്‍ ഇരുപത്തിയാറുനാളുകളുടേയും അധി ദേവതകള്‍ പുരുഷന്മാരാണ്. ബ്രഹ്മ വിഷ്ണുമഹേശ്വരന്മാരും അഗ്‌നിയും വായുവരുണവസുക്കളും വിശ്വദേവന്മാരും എല്ലാം പുരുഷന്മാര്‍! ഒരൊറ്റ നക്ഷത്രത്തിന് മാത്രമാണ് സ്ത്രീയെ ദേവതയായി കല്‍പിച്ചിരിക്കുന്നത്.. അത് പുണര്‍തത്തിനാണ്. ദേവന്മാരുടെ അമ്മയായ അദിതിയാണ് പുണര്‍തം നാളിന്റെ നക്ഷത്രദേവത. 

മഹാവിഷ്ണുവിന്റെ പല അവതാരങ്ങള്‍ക്കും അദിതിയാണ് അമ്മയായെത്തിയത്.  വാമനന്റെ, രാമന്റെ, കൃഷ്ണന്റെ ഒക്കെ അമ്മയായത് അദിതി. സല്‍സന്താന ങ്ങളെ പ്രസവിക്കുവാന്‍ പുണര്‍തം നാളില്‍ ജനിച്ചവര്‍ക്കും ഭാഗ്യം വന്നെത്തുന്നു,  അവരുടെ അമ്മമാര്‍ക്കെന്നപോലെ.

അമ്മമനസ്സിന്റെ വിശുദ്ധി, വാത്സല്യം, സഹജീവിസ്‌നേഹം, മൂല്യബോധം തുടങ്ങിയവ പുണര്‍തം നാളുകാരില്‍ ജന്മായത്തമായിത്തന്നെ ചേക്കേറുന്നവയാണ്. അച്ഛനമ്മമാരെ നടതള്ളുന്ന, വൃദ്ധസദനങ്ങളുടെ ഇരുട്ടിലേക്ക് അവരെ എറിഞ്ഞുകൊടുക്കുന്ന അഭിശപ്ത സന്തതികളാവാന്‍ പുണര്‍തം നാളുകാര്‍ക്കാവില്ല. അതിനുവേണ്ട സുകൃതമൊക്കെ അവര്‍ സമ്പാദിച്ചിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഓരോ പുണര്‍തം നാളുകാരനും കൗസല്യയുടെ സുപ്രജ തന്നെയാണ്.

ഒരാശയം കൂടി പറഞ്ഞു വെക്കുന്നത് ഉചിതമായിരിക്കുമെന്ന് തോന്നുന്നു. ഗ്രഹദോഷ പ്രായശ്ചിത്തത്തിനായി ഉള്ളതെല്ലാം വിറ്റുപെറുക്കാന്‍ നില്‍ക്കണ്ട. അടുക്കളയില്‍ തേഞ്ഞുതീരുന്ന മറ്റൊരുപകരണമായി മാറുന്ന അമ്മയോട് രണ്ടു നല്ലവാക്കുകള്‍ പറയുക. കുഴമ്പും കഷായവുമായി കാലം പോക്കുന്ന ആ നിശബ്ദ സന്നിധിയിലേക്ക് ചെന്ന് നീണ്ടു നിവര്‍ന്നു നമസ്‌കരിക്കുക. മാപ്പിരക്കുക.. അതിലും സൗരഭ്യമുള്ള ഒരു പ്രായശ്ചിത്തം ഒരു ജ്യോതിഷ പുസ്തകത്തിലും വിവരിച്ചിട്ടില്ല. 'നില്‍ക്കട്ടെ പേറ്റുനോവിന്‍ കഥ..' എന്നു തുടങ്ങുന്ന  മാതൃപഞ്ചകത്തി'ല്‍ ആദിശങ്കരന്‍ ഇതൊക്കെയാണ് പരോക്ഷമായി പറഞ്ഞുവെക്കുന്നത്.

പുസ്തകം വാങ്ങാനായി വിളിക്കുകയോ വാട്ട്‌സാപ്പ് അയക്കുകയോ ചെയ്യുക...

ഫോണ്‍:98460 23343

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

ശനിക്ക് ഒരു രഹസ്യമുണ്ട്. എന്താണ് ശനിയുടെ മർമ്മം? ആ രഹസ്യം തുറക്കും താക്കോൽ ഇതാ ഇവിടെ

ഒരു നക്ഷത്രം, പല അനുഭവം