മധുരം, സൗമ്യം, ദീപ്തം
മകയിരം നക്ഷത്രത്തില്‍ ജനിച്ചവര്‍
എസ്. ശ്രീനിവാസ് അയ്യര്അവനി പബ്ളിക്കേഷന്‍സ്.
98460 23343
മധുരമായ ഒരു മൊഴിപോലെ, സൗമ്യതയുടെ ഇളം കാറ്റുപോലെ മകയിരം നക്ഷത്രക്കാര്‍ നമുക്കിടയില്‍ ജീവിക്കുന്നു. ചന്ദ്രന്‍ നക്ഷത്ര ദേവത. ആകയാല്‍ ജീവിതത്തില്‍ അടിക്കടിയുണ്ട് കയറ്റിറക്കങ്ങള്‍; ജയ പരാജയങ്ങള്‍. എന്നാലും ആത്മക്ഷോ ഭങ്ങളെ ചിരിപ്പൂക്കള്‍ കൊണ്ട് മറയ്ക്കുന്നു. നക്ഷത്രനാഥന്‍ ചൊവ്വയാണന്നതിനാല്‍ ദീപ്തമാണ് വ്യക്തിത്വം. സന്ദര്‍ഭം ആവശ്യപ്പെടുമ്പോള്‍ ജ്വലിക്കാതിരിക്കാന്‍ അവര്‍ക്കാവില്ല..
ആദ്യ രണ്ടു പാദങ്ങളില്‍ ജനിച്ചാല്‍ ഇടവക്കൂറുകാര്‍. കലയും കവിതയും ഉണ്ടാവും. മനുഷ്യപ്പറ്റുമേറും. 3,4 പാദങ്ങളില്‍ ജനിച്ചാല്‍ മിഥുനക്കൂറു_ കാര്‍. ഗണിത ബുദ്ധികളാണ്. കടുകട്ടി വിഷയങ്ങളോട് പൊരുത്തമേറും. ഇരുകൂറുകളിലായി വരികയാല്‍ 'മുറിനാള്‍' എന്ന് നിയമം. വ്യക്തിത്വത്തില്‍ ഇണങ്ങാക്കൂറുകള്‍ കണ്ടേക്കാം.രാശി നായകന്മാരായ ബുധശുക്രന്മാര്‍ പരസ്പരം മിത്രങ്ങള്‍
ആകയാല്‍ പിണങ്ങിപ്പിരിയുന്ന വശങ്ങളില്ല. പ്രഗല്‍ഭനായ തച്ചനെപ്പോലെ എല്ലാം കൂട്ടിപ്പിടിക്കുന്നവരാണ്.
ഒറ്റനോട്ടത്തിലോ, ഇങ്ങനെ ഒരു കുറിപ്പുകൊണ്ടോ ഒരു നാളുകാരുടെയും ജീവിതരഹസ്യങ്ങള്‍ ചുരുള്‍ നിവരുകയില്ല. കൂടുതല്‍ അന്വേഷിക്കാനുള്ള യത്നമാണ് എന്റെ 'മകയിരം: അറിയേണ്ടതെല്ലാം 'എന്ന പുസ്തകത്തില്‍ നടത്തിയത്. ഒന്നും പൂര്‍ണ്ണമല്ല എന്ന ബോധ്യമുണ്ട്.
പുസ്തകം വാങ്ങാനായി വിളിക്കുകയോ വാട്ട്‌സാപ്പ് അയക്കുകയോ ചെയ്യുക...
ഫോണ്‍:98460 23343


മകയിരം നക്കത്ര ദേവത ചന്ദ്രനല്ലല്ലോ...കുജനല്ലേ...
മറുപടിഇല്ലാതാക്കൂ