സത്യം, ശിവം, സുന്ദരം

തിരുവാതിര നാളുകാരെക്കുറിച്ച്

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്ളിക്കേഷന്‍സ്.
98460 23343

ഒരു ജന്മത്തില്‍ ഒരുപാട് ജന്മങ്ങള്‍ ; പച്ചയും  കത്തിയും താടിയുമായി പകര്‍ന്നാട്ടങ്ങള്‍ ! രൂപാന്തരങ്ങള്‍ മാത്രമല്ല ഭാവാന്തരങ്ങളും..

ആദിയില്‍ പ്രാകൃതന്‍.. ബ്രഹ്മ കപാലവുമായി ഊരുതെണ്ടി ഭിക്ഷാം ദേഹിത്വം. മൃഗങ്ങളെ നയിച്ച് പശുപതിയായി.. ആയുധങ്ങള്‍ കൊണ്ട് പൗരുഷത്തിന് മൂര്‍ച്ചകൂട്ടി. ശൂലിയും പിനാകിയുമായി പുകഴേറ്റു വാങ്ങി. ആനത്തോല്‍ ഉടുത്ത് കൃത്തിവാസനായി. പാമ്പണിഞ്ഞ് പന്നഗഭൂഷണനായി. കാടറിഞ്ഞും മരുന്നറിഞ്ഞും വൈദ്യനാഥനായി. രൗദ്രം കൊണ്ട് മൂവുലകവും വിറപ്പിച്ച് രുദ്രനായി. മൃത്യുവിനെ മടക്കി മൃത്യുഞ്ജയത്വവും വരിച്ചു. വിശ്വഗുരുവായ ദക്ഷിണാമൂര്‍ത്തിയായപ്പോള്‍ പ്രാകൃതനില്‍ നിന്നും സംസ്‌കൃതത്തിലേക്ക്, സംസ്‌കാരത്തിലേക്ക് പന്തലിക്കുകയായി..

ആ സത്യത്തിന്റെ സൗന്ദര്യം ശിവന്‍ (രുദ്രന്‍) അധിദേവതയായ ഓരോ തിരുവാതിര നാളുകാരനിലും കാണാം. പരമാത്മാവിന്റെ സ്ഫുരണം ജീവാത്മാവിലെന്നപോലെ..

പെണ്ണാള്‍ക്ക് ഉടല്‍ പകുത്തതിന്റെ പൊരുള്‍ സ്‌നേഹത്തിന് കീഴടങ്ങുമ്പോഴാണ് ജീവിതം ധന്യമാകുന്നത് എന്ന തത്വമാണ്. പ്രകൃതി_പുരുഷ സമന്വയത്തെക്കാള്‍ വലിയ ഉണ്മ വേറെ എന്താണ്? കോപം കൊണ്ട്,  കാലുഷ്യം കൊണ്ട് ആര്‍ക്കുമാവില്ല തിരുവാതിരക്കാരെ കീഴടക്കുവാന്‍. ക്രോധം ഒരു എരികനല്‍ക്കണ്ണിന്റെ  സാധ്യതയായി മുന്നിലുണ്ട് എന്നത് മറക്കരുത്.  ശിവന്റെ ശക്തി ഗംഗ യാറു പോലൊഴുകുന്ന സ്‌നേഹധാരയാണ്. അതാണ് 'ശിവശ്ശക്ത്യായുക്തോ ' ... എന്ന സൗന്ദര്യലഹരി വാക്യത്തിന്റെ അന്ത:സ്സത്ത..

തിരുവാതിരക്കാരുടെ ഉള്ളിലെ ശിവനെ തിരിച്ചറിയുക.  നമ്മുടെ ഉള്ളിലുള്ള ശിവനെയും അറിയുക. അപ്പോള്‍ ഏഴരപ്പൊന്നാനപ്പുറത്തെ ഏറ്റുമാനൂരപ്പന്റെ എഴുന്നള്ളത്ത് കൂടുതല്‍ ശിവമയം ആയിത്തോന്നും..

എഴുതിയതൊന്നും എഴുതേണ്ടതുപോലെ ആയിട്ടില്ല എന്നറിയാതെയല്ല. എങ്കിലും..


പുസ്തകം വാങ്ങാനായി വിളിക്കുകയോ വാട്ട്‌സാപ്പ് അയക്കുകയോ ചെയ്യുക...

ഫോണ്‍:98460 23343

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

ശനിക്ക് ഒരു രഹസ്യമുണ്ട്. എന്താണ് ശനിയുടെ മർമ്മം? ആ രഹസ്യം തുറക്കും താക്കോൽ ഇതാ ഇവിടെ

ഒരു നക്ഷത്രം, പല അനുഭവം