വേരിലും കായ്ക്കുന്ന പ്രായോഗികത
മൂലം നാളുകാരെക്കുറിച്ച്
എസ്. ശ്രീനിവാസ് അയ്യര്അവനി പബ്‌ളിക്കേഷന്‍സ്
98460 23343
മൂലം നാളിന്റെ ആകൃതി തര്‍ക്കത്തിലാണ്. കാഹളമെന്നും ശംഖെന്നും ഭിന്നപക്ഷം. പേര് സൂചിപ്പിക്കുന്നതുപോലെ വൃക്ഷങ്ങളുടെ മൂലമാണ് / തായ് വേരാണ് എന്ന വാദവുമുണ്ട്. വേരാണല്ലോ ഏത് മഹാ വൃക്ഷത്തിന്റെയും ശ്രീമൂലസ്ഥാനം. മൂലം നാളുകാര്‍ ഒന്നിലും ഇടപെടുന്നില്ല പ്രത്യക്ഷത്തില്‍. എന്നിരുന്നാലും ചുറ്റും നടക്കുന്ന ചെറുതും വലുതുമായ സകല കാര്യങ്ങളുടെയും മൂലാധാരം അവര്‍ തന്നെയാവും. പക്ഷേ അവരുടെ ചിന്തയും വാക്കും പ്രവൃത്തിയും അന്തരീക്ഷത്തെയാകെ പിടിച്ചുകുലുക്കുന്ന ശബ്ദപ്രചണ്ഡത സൃഷ്ടിച്ചു കൊള്ളണമെന്നില്ല. വൃക്ഷത്തിന്റെ അടിവേരുകള്‍ എങ്ങനെയാണോ മറഞ്ഞിരിക്കുന്നത് അതുപോലെയാണ് അവരുടെ ശൈലി എന്ന് ഉപമിക്കാം.
ഏറ്റവും കൂടുതല്‍ നിരീക്ഷണങ്ങള്‍ നടന്നിട്ടുള്ള നക്ഷത്രമാണ്. എന്നാലും മഞ്ഞുമലയുടെ അറ്റം മാത്രമേ കാണാനായിട്ടുള്ളു. അറിഞ്ഞതിലധികം അറിയാനുണ്ടാവും. പല കോണുകളില്‍ നിന്ന് നോക്കിക്കണ്ടാലും പിടി തരാത്ത ഒരു ദുര്‍ഗം പോലെയെന്നും പറയാം. മൂലം നക്ഷത്രത്തെ വൃക്ഷത്തിന്റെ വിവിധ ഭാഗങ്ങളായി സങ്കല്പിച്ചു കൊണ്ടുള്ള ഒരു വിവരണമുണ്ട്. ശക്തമായ ഫലങ്ങളും അതിന് പറയുന്നുണ്ട്. അതിലേക്ക് കടക്കാം..
ഒരു നക്ഷത്രം 60 നാഴിക (24 മണിക്കൂര്‍) ആണ്. മൂലം നക്ഷത്രത്തിന്റെ ആദ്യ ഏഴുനാഴികവരെ വൃക്ഷച്ചുവട്. ആ സമയത്ത് ജനിച്ചാല്‍ പിതാവിന് ദോഷം. 8 മുതല്‍ 15 നാഴിക വരെ വൃക്ഷത്തിന്റെ തായ്ത്തടി. അന്നേരത്ത് ജനിച്ചാല്‍ മാതാവിന് ക്ലേശം. 16 മുതല്‍ 26 നാഴിക വരെ വൃക്ഷചര്‍മ്മം. അപ്പോള്‍ ജനിച്ചാല്‍ സഹോദരദുരിതം ഫലം. 27 മുതല്‍ 36 നാഴിക വരെ വൃക്ഷശാഖകള്‍. അപ്പോള്‍ ജനിക്കുന്ന ശിശു മാതുലന് ദോഷകാരിയാവും. 37 മുതല്‍ 48 നാഴിക വരെ വൃക്ഷത്തിന്റെ ഇലകള്‍. കുടുംബത്തിന് ക്ഷേമം ഭവിക്കും. 49 മുതല്‍ 53 നാഴിക വരെ പുഷ്പം. ആ നേരത്തുള്ള ജനനം മാതാപിതാക്കള്‍ക്ക് ധനാഭിവൃദ്ധിക്ക് കാരണമാകും. 54 മുതല്‍ 57 നാഴിക വരെ വൃക്ഷത്തിന്റെ കായ്. രാജ്യാധികാരമാണത്രെ ഫലം! തുടര്‍ന്ന് 60 നാഴിക വരെ വൃക്ഷശിഖരം. ആയുര്‍ഹാനി ഫലം.
മൂലം നക്ഷത്രത്തെക്കുറിച്ച് ഇത്തരം പലതരം വിഭജനം പഴയഗ്രന്ഥങ്ങളില്‍ കണ്ടെത്താം.
മൂലം, ആയില്യം, തിരുവാതിര, തൃക്കേട്ട എന്നീ നാലുനക്ഷത്രങ്ങളെ ദാരുണം അഥവാ തീക്ഷ്ണം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മഴുവിന്റെ മൂര്‍ച്ചയും ചുറ്റികയുടെ കാഠിന്യവും തീക്ഷ്ണ നക്ഷത്രങ്ങളില്‍ ജനിച്ചവരില്‍ മുന്തിനില്‍ക്കും. അതേസമയം അവര്‍ വലിയ പ്രായോഗിക വാദികളുമായിരിക്കും. വിഷമകാര്യങ്ങളെ ലഘൂകരിക്കാനും പ്രവൃത്തിപഥത്തില്‍ കൊണ്ടെത്തിക്കാനും മൂലം നാളുകാര്‍ കഴിവുള്ളവരാണ്. എങ്ങനെ വീണാലും നാലുകാലില്‍ വീഴുന്നതരം പ്രായോഗികതയാണവരുടേത്. കയ്പുചര്‍പ്പുകള്‍ കൂടുതല്‍ കുടിച്ചതിന്റെ അനുഭവക്കരുത്താണ് അവരുടെ പ്രായോഗികതയുടെ പിന്‍ബലം എന്ന് കരുതുന്നതില്‍ തെറ്റില്ല. ഊരാക്കുടുക്കുകളെ ഊരിയെടുത്തും വേണമെങ്കില്‍ ചില കടുംകെട്ടുകള്‍ പുതിയതായൊരുക്കിയും ജീവിതത്തെ പ്രായോഗികതയിലേക്ക് നീക്കിനിര്‍ത്താനുള്ള നിരന്തരയത്‌നത്തില്‍ മുഴുകിയിരിക്കുന്നവരാണ് മൂലം നാളുകാര്‍. ആദര്‍ശം പറഞ്ഞ് പിന്‍വാങ്ങുന്നവരല്ല. കഠിനയാഥാര്‍ത്ഥ്യങ്ങളെ അടവുനയങ്ങളിലൂടെ മറികടക്കുവാനും അവര്‍ക്ക് കഴിയും.
'മൂലം: അറിയേണ്ടതെല്ലാം ' എന്ന പുസ്തകം ജ്ഞാനാന്വേഷികള്‍ക്ക് പ്രയോജനം ചെയ്യും.
പുസ്തകങ്ങള്‍ വാങ്ങാനായി വിളിക്കുകയോ വാട്ട്‌സാപ്പ് അയക്കുകയോ ചെയ്യുക...
ഫോണ്‍:98460 23343


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ