' ഒന്നായ നിന്നെയിഹ...'

മുറി നാളുകളെക്കുറിച്ച്

എസ്. ശ്രീനിവാസ് അയ്യര്‍
അവനി പബ്‌ളിക്കേഷന്‍സ്.
98460 23343

'ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍ ഉണ്ടായ' ഇണ്ടലിനെക്കുറിച്ച് എഴുത്തച്ഛന്‍ എഴുതി. നക്ഷത്രങ്ങളുടെ ഇടയിലുമുണ്ട് ദ്വൈതവും അദ്വൈതവും. പതിനെട്ടു നക്ഷത്രങ്ങള്‍ അദ്വൈത നക്ഷത്രങ്ങള്‍. അവയുടെ നാലു പാദങ്ങളും ഒറ്റ രാശിയില്‍ വരുന്നു. അതിനാല്‍ അവ മുഴു     നക്ഷത്രങ്ങളായി. ശേഷിക്കുന്ന ഒമ്പത് നക്ഷത്രങ്ങള്‍ ദ്വൈതനക്ഷത്രങ്ങള്‍. അവയുടെ നാലു പാദങ്ങള്‍ ഇടമുറിഞ്ഞ് രണ്ട് രാശികളിലായി കിടക്കുന്നു. അതിനാല്‍ അവ 'മുറി നക്ഷത്രങ്ങള്‍'.

കാര്‍ത്തിക, ഉത്രം, ഉത്രാടം എന്നിവയുടെ ഒന്നാം പാദം ഒരുരാശിയില്‍. 2,3,4 പാദങ്ങള്‍ അടുത്ത രാശിയില്‍. മകയിരം, ചിത്തിര, അവിട്ടം എന്നിവ പകുതിയായി മുറിയുന്നു.1,2 പാദങ്ങള്‍ ഒരുരാശിയില്‍,3,4 പാദങ്ങള്‍ അടുത്ത രാശിയില്‍. പുണര്‍തം, വിശാഖം, പൂരുരുട്ടാതി എന്നിവയുടെ ആദ്യ മൂന്നു പാദങ്ങള്‍ ഒരുരാശിയില്‍.  നാലാംപാദം അടുത്തരാശിയിലും.

മുറിനാളുകള്‍ രണ്ടു രാശികളില്‍ വരികയാല്‍ അവയില്‍ ജനിക്കുന്നവര്‍ക്ക് രണ്ടു പ്രകൃതം ഉണ്ടാകുന്നു. രാശികളില്‍ ആണ്‍_പെണ്‍ ഭേദമുണ്ട്. ആണ്‍ രാശികളില്‍ വരുന്ന നക്ഷത്ര പാദങ്ങളില്‍ പൗരുഷവും പെണ്‍ രാശികളില്‍ വരുന്ന നക്ഷത്ര പാദങ്ങളില്‍ സ്‌ത്രൈണവും മുന്നിട്ട് നില്‍ക്കുന്നു. ഒരു മനുഷ്യനില്‍ രണ്ടു മനുഷ്യര്‍ ഉണ്ടാവുന്നു. അതിനാല്‍ ഇവരുടെ ശീലവും പെരുമാറ്റവും പിടികിട്ടാക്കാര്യങ്ങള്‍. വിശ്വവിശ്രുത മന:ശാസ്ത്രജ്ഞനായ കാള്‍ യുങ്ങിന്റെ ഭാഷയില്‍ 'അനിമയും അനിമസും' ഒരാളില്‍ തന്നെ മേളിക്കുകയാണ്. ശരിക്കും അര്‍ദ്ധനാരീശ്വരത്വം.അതിലൂടെ മുഴുമനുഷ്യത്വം..

അറിയുന്നവയുടെ ഓര്‍മ്മപ്പെടുത്തലുകള്‍, അറിയാത്തവയിലേക്കുള്ള തീര്‍ത്ഥയാത്രകള്‍. അങ്ങനെ ഋഷിമാര്‍ പഠിപ്പിച്ചവയുടെ അര്‍ഥാന്തരങ്ങള്‍ നാം ഇപ്പോഴും തേടുന്നു.. ആ വഴിക്കുള്ള എളിയ അന്വേഷണമാണ് എന്റെ നക്ഷത്ര പുസ്തകങ്ങള്‍...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിത്യയോഗങ്ങളുടെ പേരുകളും ഫലങ്ങളും

ശനിക്ക് ഒരു രഹസ്യമുണ്ട്. എന്താണ് ശനിയുടെ മർമ്മം? ആ രഹസ്യം തുറക്കും താക്കോൽ ഇതാ ഇവിടെ

ഒരു നക്ഷത്രം, പല അനുഭവം